കോഴിക്കോട്: ജൂണ്‍ നാലിന് ചെറിയ പെരുന്നാളിന് സാധ്യതയുള്ളതിനാല്‍ അന്നേ ദിവസത്തേക്ക് നിശ്ചയിച്ചിട്ടുള്ള സര്‍വകലാശാലാ പരീക്ഷകള്‍ മാറ്റിവെക്കുകയും സ്കൂള്‍ തുറക്കുന്നത് നീട്ടിവെക്കുകയും ചെയ്യണമെന്ന് എസ് കെ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. വേനലവധി കഴിഞ്ഞ് സ്കൂളുകള്‍ തുറക്കുന്നത് ജൂണ്‍ അഞ്ചിന് ശേഷം സൗകര്യപ്രദമായ ദിവസത്തേക്ക് നീട്ടി വെക്കണം.ദൂര സ്ഥലങ്ങളില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്കും വിദ്യാര്‍ഥികള്‍ക്കുമാണ് ഏറെ പ്രയാസമുണ്ടാകുക. ആയതിനാല്‍ പെരുന്നാള്‍ കഴിഞ്ഞ് സ്കൂള്‍ തുറക്കുന്ന കാര്യം സര്‍ക്കാര്‍ ഗൗരവപൂര്‍വ്വം പരിഗണിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. റഫീഖ് അഹമ്മദ് തിരൂര്‍,സുബൈര്‍ മാസ്റ്റര്‍ കുറ്റിക്കാട്ടൂര്‍,ആശിഖ് കുഴിപ്പുറം, ഡോ. കെ.ടി ജാബിര്‍ ഹുദവി, ഡോ.അബ്ദുല്‍ മജീദ് കൊടക്കാട്, ശുക്കൂര്‍ ഫൈസി കണ്ണൂര്‍,ശഹീര്‍ ദേശമംഗലം,സയ്യിദ് ഫഖ്റുദ്ദീന്‍ തങ്ങള്‍, ഒ പി അശ്റഫ് കുറ്റിക്കടവ്,സിദ്ദീഖ് അസ്ഹരി പാത്തൂര്‍,ജലീല്‍ ഫൈസി അരിമ്പ്ര,ഇസ്മായില്‍ യമാനി മംഗലാപുരം എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി സത്താര്‍ പന്തലൂര്‍ സ്വാഗതവും റശീദ് ഫൈസി വെള്ളായിക്കോട് നന്ദിയും പറഞ്ഞു.