കോഴിക്കോട്: എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ
ആതുരസേവന വിഭാഗമായ സഹചാരി റിലീഫ് സെല്ലിന്റെ ഫണ്ട് ശേഖരണം
റമളാനിലെ ആദ്യ വെള്ളിയാഴ്ചയായ ഇന്ന് നടക്കും. കഴിഞ്ഞ പതിമൂന്ന്
വര്‍ഷമായി പ്രവര്‍ത്തിച്ചുവരുന്ന സഹചാരി റിലീഫ് സെല്ലില്‍ നിന്ന്
ഇതിനകം ആയിരകണക്കിന് രോഗികള്‍ക്ക് ധനസഹായം നല്‍കിയിട്ടുണ്ട്.
കിഡ്‌നി, കാന്‍സര്‍, ഹൃദ്രോഗിള്‍ക്കും
റോഡപകടങ്ങളില്‍പ്പെടുന്നവര്‍ക്കുമാണ് പ്രധാനമായി ധനസഹായം നല്‍കി
വരുന്നത്. ഡയാലിസിസ് ചെയ്യുന്നവര്‍ക്ക് പ്രത്യേക മാസാന്ത
സാമ്പത്തിക സഹായവും നല്‍കിവരുന്നുണ്ട്. പരിശുദ്ധ റമളാന്‍ മാസത്തിലെ
ആദ്യവെള്ളിയാഴ്ച പള്ളികളില്‍ വെച്ചും മറ്റും സമാഹരിക്കുന്ന തുകയാണ്
ഒരു വര്‍ഷക്കാലത്തെ രോഗികള്‍ക്കുള്ള ധനസഹായത്തിനായി
ഉപയോഗിക്കുക. സഹചാരിയുടെ ആഭിമുഖ്യത്തില്‍ കോഴിക്കോട്
കേന്ദ്രീകരിച്ച് ആതുര സേവന കേന്ദ്രത്തിന്റെ പ്രാഥമിക പ്രവര്‍ത്തനം
ആരംഭിച്ചിട്ടുണ്ട്.
നിശ്ചിത ഫോറത്തില്‍ അപേക്ഷിക്കുന്ന രോഗികള്‍ക്ക് അനുവദിക്കുന്ന
ധനസഹായം രോഗിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് നല്‍കിയാണ്
സഹായം എത്തിക്കുന്നത്. സാധാരണ നിലയില്‍ അപേക്ഷ നല്‍കി പതിനഞ്ച്
ദിവസത്തിനകവും അടിയന്തിര ധനസഹായങ്ങള്‍ ഇരുപത്തിനാല്
മണിക്കൂറിനകവും നല്‍കുന്ന സംവിധാനമാണ് സഹചാരി റിലീഫ്
സെല്ലിനുള്ളത്. സഹചാരി റിലീഫ് സെല്‍ സംസ്ഥാന തലത്തില്‍ മാത്രമാണ്
പ്രവര്‍ത്തിച്ചു വരുന്നത്. മഹല്ലുകളിൽ നിന്ന് സമഹാരിക്കുന്ന തുക
പതിനൊന്നിന് ജീല്ലാ കമ്മിറ്റി മുഖേന സ്വരൂപിച്ച് 12ന് ഞായറാഴ്ച
സംസ്ഥാന കമ്മിറ്റി ഒഫീസില്‍ എത്തിക്കും.