റമളാനിലൂടെ റയ്യാനിലേക്ക് ‘ SKSSF ആത്മപ്രചാരം

കോഴിക്കോട്: എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മറ്റി ഏപ്രില്‍ 25 മുതല്‍ ജൂണ്‍ 5 വരെ റമളാനിലൂടെ റയ്യാനിലേക്ക് എന്ന സന്ദേശവുമായി കാമ്പയിന്‍ ആചരിക്കാന്‍ തീരുമാനിച്ചു. കാമ്പയിന്റെ സംസ്ഥാന തല ഉദ്ഘാടനം ഏപ്രില്‍ 25ന് കോഴിക്കോട് പാറന്നൂരില്‍ നടക്കും. ക്യാമ്പയിന്റെ ഭാഗമായി പഠന ക്ലാസുകള്‍, ക്വിസ്സ് പ്രോഗ്രാം, ഇഫ്താര്‍ മീറ്റ്, പ്രഭാഷണങ്ങള്‍, സൗഹൃദ സംഗമങ്ങള്‍, ബദ്ര്‍ സന്ദേശ പ്രചാരണം തുടങ്ങിയവ സംഘടിപ്പിക്കും. ഇതു സംബന്ധമായി ഇസ്ലാമിക്ക് സെന്ററില്‍ ചേര്‍ന്ന യോഗത്തില്‍ സംസ്ഥാന വൈ: പ്രസിഡണ്ട് കുഞ്ഞാലന്‍കുട്ടി ഫൈസി നടമ്മല്‍ പൊയില്‍ അദ്ധ്യക്ഷനായി സംസ്ഥാന ജനറല്‍ സെക്രട്ടറി സത്താര്‍ പന്തലൂര്‍ ഉത്ഘാടനം ചെയ്തു. റശീദ് ഫൈസി വെള്ളായിക്കോട്,ടി.പി സുബൈര്‍ മാസ്റ്റര്‍ കുറ്റിക്കാട്ടൂര്‍, നിസാം കൊല്ലം, ആശിഖ് കഴിപ്പുറം, ശുക്കൂര്‍ ഫൈസി കണ്ണൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.കണ്‍വീനര്‍ ഫൈസല്‍ ഫൈസി മടവൂര്‍ സ്വാഗതവും, ശഹീര്‍ പാപ്പിനിശ്ശേരി നന്ദിയും പറഞ്ഞു