ശുദ്ധജല വിതരണം ഏറ്റെടുക്കുക:  ഹമീദലി തങ്ങള്‍

മലപ്പുറം:കടുത്ത വരള്‍ച്ചയും ജലക്ഷാമവും അനുഭവിക്കുന്ന കേരളത്തില്‍ ശുദ്ധജല വിതരണം ഒരു ജീവിത ദൗത്യമായി എല്ലാവരും ഏറ്റെടുക്കണമെന്ന് എസ് കെ എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ആഹ്വാനം ചെയ്തു. പെരിന്തല്‍മണ്ണ എറാന്തോട് എസ് കെ എസ് എസ് എഫ് കുടിനീര്‍ കൂട്ടായ്മകളുടെ സംസ്ഥാന തല ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം ജലീല്‍ ഫൈസി അരിമ്പ്ര അധ്യക്ഷത വഹിച്ചു.എസ് കെ എസ് എസ് എസ് എഫ് സംസ്ഥാന വര്‍ക്കിംഗ് സെക്രട്ടറി റശീദ് ഫൈസി വെള്ളായിക്കോട് മുഖ്യ പ്രഭാഷണം നടത്തി. റഫീഖ് അഹമ്മദ് തിരൂര്‍,ശമീര്‍ ഫൈസി ഒടമല,സലാം ഫറൂഖ്, ശമീര്‍ ഫൈസി പുത്തനങ്ങാടി,ഫൈറൂസ് ഫൈസി ഒറവമ്പുറം,ശംശുദ്ദീന്‍ ഫൈസി മണ്ണാര്‍ക്കാട്,ഇല്യാസ് മുസ്‌ലിയാര്‍ ,ഉണ്ണീന്‍ പുലാക്കല്‍ ,സിദ്ധീഖ് പിടി,മൂസ ഫൈസി,ശരീഫ് ഫൈസി,റശീദ് ഫൈസി,ആശിഖ് പാതാരി മൂന്നാക്കല്‍, ശംസുദ്ദീന്‍ ഫൈസി മണ്ണാര്‍ക്കാട്, ശമീര്‍ ബാബു,ഹംസ കാഞ്ഞിരിത്തിങ്ങള്‍,ശമീര്‍ ഫൈസി വലമ്പൂര്‍,പി ടി ഹസൈനാര്‍, റാഷിദ് എറാംതോട്,പി ടി അസീസ്, പി ടി ശബീര്‍ അലി, ഷബീര്‍ പാണ്ടികശാല എന്നിവര്‍ സംബന്ധിച്ചു.സല്‍മാന്‍ ഫൈസി തിരൂര്‍ക്കാട് സ്വാഗതവും ലത്തീഫ് ഫൈസി നന്ദിയും പറഞ്ഞു