കോഴിക്കോട് : നീതി ബോധത്തിന്റെ നിതാന്ത ജാഗ്രത എന്ന പ്രമേയത്തില്‍ എസ്.കെ.എസ്.എസ്.എഫ് സില്‍വര്‍ ജൂബിലി ഗ്രാന്റ് ഫിനാലെയുടെ ഭാഗമായി 12 സെമിനാറുകളില്‍ പ്രഥമ സെമിനാര്‍ ഇന്ന് (ബുധന്‍) കുടുംബം’ എന്ന വിഷത്തെ ആസ്പദമാക്കി വടകര ടൗണ്‍ ഹാളില്‍ രാവിലെ 9 മണി മുതല്‍ ഉച്ചയ്ക്ക് 1 മണിവരെ നടക്കും.പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. എസ്.വി. മുഹമ്മദലി (ഗള്‍ഫ് മുന്നേറ്റം കുടുംബത്തിന്റെ പരിണിതി) ഓണംപിള്ളി മുഹമ്മദ് ഫൈസി (നമ്മുടെ മക്കള്‍) ദനഞയ് ദാസ് വി.ടി (സാങ്കേതിക വിദ്യ കുടുംബം അറിയേണ്ടത്) ഡോ. സുബൈര്‍ ഹുദവി (ലൈംഗിക സാക്ഷരത) അഹമ്മദ് ഫൈസി കക്കാട് (പെരുമാറ്റത്തിന്റെ രീതി ശാസ്ത്രം) വിഷയം അവതരിപ്പിക്കും. ചേലക്കാട് മുഹമ്മദ് മുസ്ലിയാര് , സി.എച്ച്. മഹ്മൂദ് സഅദി, നാസര്‍ ഫൈസി കൂടത്തായി, അയ്യൂബ് കൂളിമാട്, കെ.എന്‍.എസ്. മൗലവി, റഷീദ് ഫൈസി വെള്ളായിക്കോട്,ബഷീര്‍ ഫൈസി ദേശമംഗലം, ആര്.വി. അബ്ദുള്‍സലീം, , കുഞ്ഞാലന്‍ കുട്ടി ഫൈസി ,സുബലുസലാം വടകര, സുബൈര്‍ മാസ്റ്റര്‍, ഒ.പി.എം. അഷ്റഫ് എന്നിവര്‍ സംബന്ധിക്കും.