സൗത്ത് കേരള ട്രൈസനേറിയം മീറ്റ് കൊല്ലത്ത്

എറണാംകുളം: എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിലുള്ള സൗത്ത് കേരള ട്രൈസനേറിയം മീറ്റ് മാർച്ച് 24ന് കൊല്ലത്ത് നടക്കും. എറണാംകുളം മുതൽ തിരുവനന്തപുരം വരെയുള്ള ശാഖകളിൽ നിന്ന് അഞ്ച് വീതം പ്രവർത്തകരും മേഖലാ ഭാരവാഹികളും ജില്ലാ, കൗൺസിലർമാരുമാണ് പരിപാടിയിൽ പങ്കെടുക്കുക. രാവിലെ 9.30ന് മണിക്ക് പള്ളിമുക്ക് ബി എസ് എ ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിയിൽ പഠന ക്ലാസ്സുകൾ, ലീഡർഷിപ്പ് ട്രൈനിംഗ്, ഗ്രൂപ്പ് ചർച്ചകൾ, ജില്ലാ റിപ്പോർട്ടിംഗ്, പദ്ധതി അവതരണം തുടങ്ങിയവ നടക്കും. വൈകിട്ട് അഞ്ച് മണി വരെ നടക്കുന്ന പരിപാടിയിൽ സമസ്തയുടേയും കീഴ്ഘടകങ്ങളുടേയും സംസ്ഥാന ജില്ലാ നേതാക്കൾ സംബന്ധിക്കും. പരിപാടിയുടെ വിജയത്തിന് വേണ്ടി മുസ്തഫ അഷ്റഫി കക്കുപ്പടി ചെയർമാനും ഒ പി എം അഷ്റഫ് കൺവീനറുമായി സംഘാടക സമിതി രൂപീകരിച്ചു പ്രവർത്തനമാരംഭിച്ചിട്ടുണ്ട്.