ചെമ്പരിക്ക ഖാസി കേസ്: സമസ്ത പ്രക്ഷോഭ സമ്മേളനം മാർച്ച് 10ന്

കോഴിക്കോട്: ചെമ്പരിക്ക ഖാസി സി.എം അബ്ദുല്ല മൗലവി വധവുമായി ബന്ധപ്പെട്ട കേസ് പുനരന്വേഷണം നടത്തുക, കുറ്റവാളികളെ പിടികൂടുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ നടത്തുന്ന പ്രക്ഷോഭ സമ്മേളനം മാർച്ച് 10 ന് വൈകീട്ട് അഞ്ചിന് കോഴിക്കോട് മുതലക്കുളം മൈതാനിയിൽ നടക്കും. ഇന്നലെ നടത്തേണ്ടിയിരുന്ന പരിപാടി നിയമ തടസ്സം മൂലം മാറ്റിവെച്ച സാഹചര്യത്തിലാണ് സമസ്ത നേതാക്കൾ അടിയന്തിര യോഗം ചേർന്ന് പുതുക്കിയ തിയ്യതി തീരുമാനിച്ചത്. യോഗത്തിൽ സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ അധ്യക്ഷത വഹിച്ചു. പ്രൊഫ.കെ ആലിക്കുട്ടി മുസ്ലിയാർ, എം.ടി അബ്ദുല്ല മുസ്ലിയാർ, മുക്കം ഉമർ ഫൈസി, എവി അബ്ദു റഹിമാൻ മുസ് ലിയാർ, സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി, മുസ്തഫ മുണ്ടുപാറ, നാസർ ഫൈസി കൂടത്തായ് , സത്താർ പന്തലൂർ യോഗത്തിൽ സംബന്ധിച്ചു