ബഹുമുഖ പദ്ധതികളുമായി ട്രൈസനേറിയത്തിനു ഉജ്വല തുടക്കം

കുറ്റിപ്പുറം: നിലപാടുകളുടെ കരുത്ത്, വ്യതിയാനങ്ങളുടെ തിരുത്ത് എന്ന പ്രമേയത്തില്‍ എസ്.കെ.എസ്.എസ്.എഫ് മുപ്പതാം വാര്ഷികാഘോഷമായ  ട്രൈസനേറിത്തിനു കുറ്റിപ്പുറത്ത്  തുടക്കം കുറിച്ചു. ഒരു വര്ഷം നീണ്ടുനിൽക്കുന്ന ഇരുപത് പദ്ധതികളാണ് ട്രെയ്‌സറിയതിന്റെ ഭാഗമായി നടക്കുന്നത്. വെൽനെസ് റീഹാബിലിറ്റേഷൻ സെന്റർ,ഫോർവേഡ് ഫൌണ്ടേഷൻ, ക്യാമ്പസ് ഡിസ്കോഴ്സ് ഫോറം, അദാലത് അക്രിറ്റേഷ്യൻഏജൻസി, പ്രതിഭ ക്ലബ്, മീഡിയ സെന്റർ, സ്മാർട്ട് തർബിയസെന്ററുകൾ, പ്രവാസി വെൽഫെയർ സ്‌കീം, ഹോസ്റ്റൽ ആൻഡ് ലേണിങ് സെന്ററുകൾ,  സ്പേസ് സെന്ററുകൾ , ദേശീയ തലത്തിൽ ചാപ്റ്റർ കോണ്ഫറന്സുകൾ, ഇന്റർനാഷണൽ സിമ്പോസിയം,പ്രഭാഷകർക്കും എഴുത്തുകാർക്കും പ്രോത്സാഹനം നൽകുന്നതിന് പരിശീലന കേന്ദ്രങ്ങളും പുരസ്കാരങ്ങളും തുടങ്ങിയവയാണ് ട്രെസനേറിയം പ്രധാന പദ്ധതികൾ .

പദ്ധതികളുടെ പ്രഖ്യാപന സമ്മേളനം  സമസ്ത  കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു.സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി.രാജ്യത്തെ പിന്നാക്ക പ്രദേശങ്ങളിലെ വിദ്യാഭ്യാസ ശാക്തീകരണ പരിപാടികള്‍ക്കായി ഫോര്‍വേഡ് ഫൗണ്ടേഷന്‍ സയ്യിദ് ശമീർ പാഷ ഐ.എ.എസ്, വെല്‍നസ്  ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സൈക്കോ സൊല്യൂഷന്‍സ് ആന്റ് റിഹാബിലിറ്റേഷന്‍ പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ എന്നിവര്‍ ലോഞ്ചിംഗ് നിര്‍വഹിച്ചു. എസ്.കെ.എസ്.എസ്.എഫ് സ്വരൂപിച്ച  പ്രളയ ദുരിതാശ്വാസ നിധിയില്‍ നിന്ന് ഒരു കോടി രൂപയുടെ ധന സഹായം സമസ്ത ജനറൽ സെക്രട്ടറി കെ. ആലിക്കുട്ടി മുസ്ലിയാർ വിതരണോദ്ഘാടനം നടത്തി. ഒരുവര്‍ഷം നീളുന്ന മുപ്പതാം വാര്‍ഷികാഘോഷ ഭാഗമായി പതിനേഴ് ഉപസമിതികളുടെ നേതൃത്വത്തിലായി വിവിധ പദ്ധതികൾ സമ്മേളനത്തിൽ പ്രഖ്യാപിച്ചു.  സമ്മേളനത്തില്‍ സമസ്ത ട്രഷറര്‍ സി.കെ.എം സ്വാദിഖ് മുസ്‌ലിയാര്‍, സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാര്‍, സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, ത്വാഖ അഹ്മദ് അസ്ഹരി,സയ്യിദ് ആബിദ് ഹുസൈന്‍ തങ്ങള്‍ എം എല്‍ എ,മുസ്തഫ മുണ്ടുപാറ, യു ഷാഫി ഹാജി, കെ.മോയിന്‍കുട്ടി മാസ്റ്റര്‍, ഷാഹുല്‍ ഹമീദ് മേല്‍മുറി, നാസര്‍ ഫൈസി കൂടത്തായി, സത്താർ പന്തലുർ , ഹബീബ് ഫൈസി കോട്ടോപാടം പ്രസംഗിച്ചു.ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ് വി, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, എസ് വി മുഹമ്മദലി, ഓണംപിള്ളി മുഹമ്മദ് ഫൈസി വിഷയാവതരണം നടത്തി.

_____

ആദർശ രംഗത്ത്   വിട്ടുവീഴ്ചയില്ല: ജിഫ്രി തങ്ങൾ

കുറ്റിപ്പുറം: സുന്നത്ത് ജമാഅത്തിൻ്റെ സംരക്ഷണമാണ് സമസ്ത കേരള ജംഇയ്യത്തുൽ ഉലമായുടെ ദൗത്യമെന്നും ആദർശ രംഗത്ത്  വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് സംഘടനയുടേതെന്നും സമസ്ത പ്രസിഡൻ്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങൾ .പുത്തനാശയക്കാരുമായി ഇടപഴകുന്നതിൽ പൂർവീക മഹത്തുകൾ  കാണിച്ച അതിർവരമ്പുകളാണ് സമസ്ത എക്കാലത്തും പിന്തുടരുന്നത്. പൂർവികർ വരച്ചുകാണിച്ച രേഖയിലൂടെ മാത്രമേ മുന്നേറാവൂ. ബിദഇ സംഘടനകൾ, വ്യാജ ത്വരീഖത്തുകൾ എന്നിവക്കെതിരെ വിശദമായി പഠന വിധേയമാക്കിയാണ് സമസ്ത നിലപാട് സ്വീകരിക്കുന്നത്. പൂർവിക  വ്യക്തമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് നിലപാട് സ്വീകരിക്കുന്നത്. ഏതൊരു പ്രസ്ഥാനങ്ങൾക്കുമെന്ന പോലെ വ്യക്തമായ  നിലപാട് സമസ്തക്കുണ്ട്. ആദർശ രംഗത്തുള്ള വ്യതിചലമാണ്  പുത്തനാശയത്തെ എതിർക്കുന്നതിനുളള കാരണം. സമസ്തയുടെ ആദർശ നിലപാടുകളെ സമുഹത്തിലെത്തിക്കുന്നതിൽ എസ്.കെ.എസ്.എഫ് പോലുളള പോഷക ഘടകങ്ങൾ ശക്തമായ പ്രവർത്തനമാണ് നടത്തുന്നതെന്നും പറഞ്ഞു. കുറ്റിപ്പുറത്ത് എസ്.കെ.എസ്.എസ്.എഫ് മുപ്പതാം വാർഷികാഘോഷം ട്രൈസറേനിയം പ്രഖ്യാപനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു തങ്ങൾ. അത്തിപ്പറ്റ ഉസ്താദ് സ്മരണികാ പ്രകാശനം തങ്ങൾ നിർവഹിച്ചു.

സാമൂഹ്യ  സേവനം  ഇസ്ലാമിൻ്റെ മുഖമുദ്ര: കെ. ആലിക്കുട്ടി മുസ്ലിയാർ

കുറ്റിപ്പുറം: സാമൂഹ്യ സേവനമെന്നത് പ്രവാചക പാരമ്പര്യത്തിൻ്റെ തുടർച്ചയാണെന്നും മറ്റുള്ളവർക്ക് നിസ്വാർത്ഥമായി സേവനം ചെയ്യാൻ മുന്നോട്ടു വരണമെന്നും സമസ്ത കേരളാ ജംഇയ്യത്തുൽ ഉലമാ ജനറൽ സെക്രട്ടറി കെ.ആലിക്കുട്ടി മുസ്ലിയാർ പറഞ്ഞു. വിഖായ യിലൂടെ എസ്.കെ.എസ്.എസ്.എഫ് ഏറ്റെടുത്ത് നിർവഹിക്കുന്ന സാമൂഹ്യ സേവനം മാതൃകാപരമാണ്. പ്രളയ ദുരിതത്തിൽ കൈതാങ്ങായി നിലകൊണ്ട സംഘടനയുടെ പ്രവർത്തനം പ്രശംസനീയമാണെന്നും അദ്ദേഹം പാഞ്ഞു. എസ്.കെ.എസ്.എസ്.എഫ് സ്വരൂപിച്ച  പ്രളയ ദുരിതാശ്വാസ നിധി വിതരണം  നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം

ഗുരു പരമ്പരകൾ തള്ളിപ്പറഞ്ഞു നിലനിൽപ്പിനാവില്ല: സ്വാദിഖലി തങ്ങൾ

കുറ്റിപ്പുറം: ഗുരു പരമ്പരകൾ തള്ളിപ്പറഞ്ഞു നിലനിൽപ്പിനു സാധ്യമല്ലെന്നും മൂല്യങ്ങൾ നിറഞ്ഞ അറിവ് ഗുരുമുഖത്ത് നിന്നുള്ളതാണെന്നും എസ്. വൈ.എസ്. സംസ്ഥാന ഉപാധ്യക്ഷൻ പാണക്കാട്  സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ. കംപ്യൂട്ടർ അക്ഷരങ്ങൾ കേവല വിവരമാണ്  കൈമാറ്റം ചെയ്യുന്നത്. മൂല്യങ്ങളെ അടിസ്ഥാനമാക്കിയ വൈജ്ഞാനിക വഴിയിലൂടെ  മുന്നേറുകയാണ് മതപണ്ഡിതൻമാർ നിർവഹിക്കുന്ന സേവനം. ഇതിലൂടെ  ഇസ്ലാമിക വെളിച്ചം പകർന്നു നൽകുകയാണ് ചെയ്യുന്നത്. എസ്.കെ.എസ്.എസ്.എഫ് സേവന രംഗത്ത് മുന്നേറുന്നത് ഗുരു പരമ്പരയുടെ സ്വാധീനമാണെന്നും തങ്ങൾ പറഞ്ഞു.

 ലോകവും സമൂഹവും വികസിക്കുമ്പോഴും അതിനപ്പുറത്തെ ഇരുട്ടിൽ പാർശ്വ വൽക്കരിക്കപ്പെട്ടവർ പ്രയാസമനുഭവിക്കുന്നവരെ കാണാനുള്ള ഉൾക്കാഴ്ച വേണം. വിദ്യാഭ്യാസത്തിൻ്റെ പര്യാവസാനം സേവന നിരതരാവുകയെന്നതാണെന്നും തങ്ങൾ പറഞ്ഞു. ട്രൈസ നേ റിയം പ്രഖ്യാപന സമ്മേളനത്തിൽ വെൽനസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സൈക്കോ സൊല്യൂഷൻസ് ആൻറ് റിഹാബിലിറ്റേഷൻ ലോഞ്ചിംഗ് നിർവഹിച്ചു സംസാരിക്കുകയായിരുന്നു തങ്ങൾ.