ആലപ്പുഴ: എസ്.കെ.എസ്.എസ്.എഫ് റൈറ്റേഴ്സ് ഫോറം സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തിൽ നടന്ന ദ്വിദിന സാഹിത്യക്യാംപ് ‘അക്ഷരമാല’ ശ്രദ്ധേയമായി . ആലപ്പുഴയിലെ പതിയാങ്കര ശംസുല്‍ ഉലമ വാഫി ആന്‍ഡ് ആര്‍ട്സ് കോളജില്‍ നടന്ന ക്യാംപ് രചനാ തത്പരരായ യുവതയുടെ സാഹിത്യ മികവുകളെ പരിപോഷിപ്പിക്കാനുതകുന്നതായി .
ക്യാമ്പിന്റെ ഒന്നാം ദിനം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ആലപ്പുഴ ജില്ലാ പ്രസിഡന്റ് സയ്യിദ് ഹദിയ്യത്തുല്ല തങ്ങള്‍ അല്‍ ഐദറൂസിയും രണ്ടാം ദിനം എസ്.കെ.എസ്.എസ്.എഫ് ആലപ്പുഴ ജില്ലാപ്രസിഡന്റ് സയ്യിദ് അബ്ദുല്ല തങ്ങള്‍ അല്‍ ഐദറൂസിയും ഉദ്ഘാടനം ചെയ്തു. അലി മാസ്റ്റര്‍ വാണിമേല്‍ അധ്യക്ഷനായി. കവി അബ്ദുള്‍ ലത്തീഫ് പതിയാങ്കര, എസ്.വൈ.എസ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം നവാസ് എച്ച്. പാനൂര്‍, എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം മവാഹിബ് അരീപ്പുറം തുടങ്ങിയവര്‍ ക്യാംപ് അംഗങ്ങളുമായി സംവദിച്ചു. തുടര്‍ന്ന് നടന്ന പുസ്ക ചര്‍ച്ച, സംവാദം, കവിത പൂക്കുന്നിടം എഴുത്ത് സെഷന് തുടങ്ങിയവയ്ക്ക് അബ്ദുള്‍ ലത്തീഫ് ഹുദവി പാലത്തുങ്കരയും സുപ്രഭാതം സബ്എഡിറ്റര്‍ ആദില്‍ ആറാട്ടുപുഴയും നേതൃത്വം നല്കി. രചനാ പരിശീലനത്തിന് അതര്‍ ബുക്സ് എഡിറ്ററും മീഡിയ വണ്‍ സ്കൂള്‍ ഓഫ് ജേണലിസം ഫാക്കല്‍റ്റിയുമായ എം. നൗഷാദ് നേതൃത്വം നല്കി.