സത്യധാര ത്വലബ സ്ഥാപന പ്രചാരണ ക്യാമ്പയിന് തുടക്കമായി

കോഴിക്കോട:് സത്യധാര പ്രചാരണ ഭാഗമായി ത്വലബാ വിങിന് കീഴില്‍ നടപ്പിലാക്കുന്ന പ്രചരണ കാമ്പയിന് തുടക്കമായി. ഫെബ്രുവരി ഒന്നുമുതല്‍ 28 വരെ നീണ്ടുനില്‍ക്കുന്ന പ്രചാരണ ക്യാമ്പയിന് ജില്ലകളില്‍ ഉദ്ഘാടനവും പ്രചരണ പരിപാടികളും സംഘടിപ്പിക്കുന്നു. സ്ഥാപനങ്ങളിലെ 30 വിദ്യാര്‍ത്ഥികള്‍ക്ക് ഒരു സത്യധാര എന്ന നിലയില്‍ നടപ്പില്‍ വരുത്തും. കോഴിക്കോട് ഇസ്‌ലാമിക് സെന്ററില്‍ ചേര്‍ന്ന സംസ്ഥാന ത്വലബാ മീറ്റ് സംസ്ഥാന ജില്ല ഭാരവാഹികള്‍ പങ്കെടുത്തു. ത്വലബാ വിംഗ് സംസ്ഥാന ചെയര്‍മാന്‍ സയ്യിദ് ഉമറുല്‍ ഫാറൂഖ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന കോര്‍ഡിനേറ്റര്‍ സി പി ബാസിത്ത് ഹുദവി ഉദ്ഘാടനം നിര്‍വഹിച്ചു. എസ് കെ എസ് എസ് എഫ് സംസ്ഥാന വര്‍ക്കിംഗ് സെക്രട്ടറി റഷീദ് ഫൈസി വെള്ളായിക്കോട് മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. സയ്യിദ് സൈഫുദ്ദീന്‍ തങ്ങള്‍, സയ്യദ് ജുനൈദ് തങ്ങള്‍, നഈം മുക്ക്‌വേ, ഫിര്‍ദൗസ് ആലപ്പുഴ, ഫാഇസ് അമ്പലവയല്‍, ആഷിഖ് ലക്ഷദ്വീപ്,റിവാദ് കീച്ചേരി,ഉബൈദ് ഖാദിരി,ഹാഫിള് സിദ്ധീഖ്,ഖലീല്‍ തിരുന്നാവാഴ തുടങ്ങിയവര്‍ പ്രസംഗിച്ചു. മുഹമ്മദ് ജുറൈജ് കണിയാപുരം സ്വാഗതവും ഹബീബ് വരവൂര് നന്ദിയും പറഞ്ഞു