SKSSF മുപ്പതാം വാര്‍ഷികാഘോഷങ്ങളുടെ പ്രഖ്യാപന സമ്മേളനം 

കോഴിക്കോട്: എസ് കെ എസ് എസ് എഫ് മുപ്പതാം വാര്‍ഷികാഘോഷങ്ങളുടെ പ്രഖ്യാപന സമ്മേളനം   ട്രൈസനേറിയം ഫെബ്രുവരി 20 ന് ബുധനാഴ്ച വൈകുന്നേരം 4 മണിക്ക് കുറ്റിപ്പുറത്ത് നടക്കും. നിലപാടുകളുടെ കരുത്ത്, വ്യതിയാനങ്ങളുടെ തിരുത്ത് എന്നതാണ് ഒരു വര്‍ഷക്കാലം നടക്കുന്ന വാര്‍ഷികാഘോഷങ്ങളുടെ പ്രമേയം. സംഘടനക്ക് കീഴിലുള്ള പതിനേഴ് വിംഗുകളുടെയും വിവിധ പദ്ധതികള്‍ ആഘോഷ കാലയളവില്‍ നടപ്പിലാക്കും. സംഘടനക്ക് കീഴില്‍ ആരംഭിക്കുന്ന നവസംരംഭങ്ങള്‍ക്കും പരിപാടിയില്‍ തുടക്കമാവും. പ്രമുഖ പണ്ഡിത നേതാക്കളും വിദ്യാഭ്യാസ രംഗത്തെ പ്രമുഖരും  സംബന്ധിക്കുന്ന പരിപാടിയില്‍ സംസ്ഥാനത്തെ എല്ലാ ശാഖകളില്‍ നിന്നുള്ള പ്രവര്‍ത്തകരും പ്രസ്ഥാന ബന്ധുക്കളും പങ്കാളികളാവും . പരിപാടിയുടെ വിജയത്തിന് വേണ്ടി സംഘാടക സമിതി രൂപീകരിച്ച് പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്.