ട്രന്റ്റിസോഴ്‌സ് ബാങ്ക്  നാലാം ഘട്ടപരിശീലനം സമാപിച്ചു.

കോഴിക്കോട്: എസ് കെ എസ് എസ് എഫ്വിദ്യഭ്യാസ വിഭാഗമായ ട്രന്റിന് കീഴില്‍ സംസ്ഥാന തല പരിശീലകര്‍ക്കുള്ളനാലാംഘട്ട പരിശീലനംതൃശൂര്‍ മജ്‌ലിസ് പാര്‍ക്കില്‍ വെച്ച് നടന്നു. ജനുവരി,ഫെബ്രുവരി മാസങ്ങളിലായി ട്രന്റ് സംസ്ഥാന സമിതി നടത്തുന്ന ‘പരീക്ഷയെവരവേല്‍ക്കാം’കാമ്പയിനും ഏപ്രില്‍ മാസത്തില്‍നടത്തുന്ന ‘സമ്മര്‍ ഗൈഡ’് കാമ്പയിനുള്ളപരിശീലകരെ തയ്യാറാക്കുന്നതിനായിരുന്നുപരിശീലനം. മൂന്ന് ദിവസത്തെപരിശീലനത്തിന് അശോക് പി ദാസ്, മുഹമ്മദ് ശരീഫ് മൂചിക്കല്‍, അരവിന്ദ് ബാല ചന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി. കണ്ണൂര്‍യൂണിവേഴ്‌സിറ്റി ഡപ്യൂട്ടി റജിസ്റ്റാര്‍ മുഹമ്മദ് കെ പി ഉദ്ഘാടനംചെയ്തു. പി സി സിദ്ധീഖുല്‍ അക്ബര്‍ വാഫി അത്തിപ്പറ്റ ഉസ്താദ്അനുസ്മരണ പ്രഭാഷണം നടത്തി. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ശംസാദ് സലീം പൂവ്വത്താണി, ജിയാദ് എറണാകുളം, പ്രൊഫ.സഈദ് പെരിങ്ങത്തൂര്‍ തുടങ്ങിയവര്‍പങ്കെടുത്തു. റിസോഴ്‌സ് ബാങ്ക് കോഡിനേറ്റര്‍ പ്രൊഫ.അബ്ദുല്‍ ഖയ്യൂം സ്വാഗതവും ശാഹുല്‍ കെ പഴുന്നാനനന്ദിയും പറഞ്ഞു. ട്രന്റ് റിസോഴ്‌സ് ബാങ്കിന്റെ അഞ്ചാംഘട്ട പരിശീലനം ഏപ്രില്‍ ആദ്യ വാരം കോഴിക്കോട് വെച്ച് നടക്കും