ട്രന്റ് റിസോഴ്‌സ് ബാങ്ക് നാലാം ഘട്ട പരിശീലനം

 

ട്രന്റ് സംസ്ഥാന സമിതിക്ക് കീഴില്‍ തിരഞ്ഞെടുക്കപ്പെട്ട ട്രെന്റ് റിസോഴ്‌സ് ബാങ്ക് അംഗങ്ങള്‍ക്കുള്ള നാലാം ഘട്ട പരിശീലനം ഇന്ന് മുതല്‍ മൂന്ന് ദിവസങ്ങളിലായി തൃശൂര്‍ മജ്‌ലിസ് പാര്‍ക്കില്‍ വെച്ച് നടക്കും. അത്തിപ്പറ്റ ഉസ്താദ് അനുസ്മരണവും ഖത്തംദുആയും ഓണംപിള്ളി മുഹമ്മദ് ഫൈസി നിര്‍വ്വഹിക്കും.
അശോക്.പി.ദാസ്, അലക്‌സ് മാത്യു എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കും. ഷാഹുല്‍ ഹമീദ് മേല്‍മുറി, റഹീം ചുഴലി, ഡോ.മജീദ് കൊടക്കാട് പ്രൊഫ. ഖയ്യൂംകടമ്പോട് , ഷാഹുല്‍ പഴുന്നാന തുടങ്ങിയവര്‍ പങ്കെടുക്കും.