മാതൃക പരമായ പ്രവർത്തനങ്ങളുമായി SKSSF ചെമ്മലിൽ മഹല്ല് കമ്മറ്റി

രാമനാട്ടുകര: സേവന വീഥിയിൽ വേറിട്ട പ്രവർത്തനങ്ങളുമായി ചമ്മലിൽ മഹല്ല് SKSSF കൂട്ടായ്മ ശ്രദ്ധേയമാവുന്നു.രാമനാട്ടുകരയിലെ വിജ്ഞാന ഗോപുരമായ
ചമ്മലിൽ ജാമിഅ: മാഹിരിയ്യ ഇസ് ലാമിക് കോളേജിന് വേണ്ടി ചമ്മലിൽ മഹല്ല് SKSSF കമ്മറ്റിയുടെ നേതൃത്വത്തിൽ മൂന്ന് ലക്ഷത്തോളം രൂപ ചിലവഴിച്ച് തയ്യാറാക്കിയ പത്ത് കമ്പ്യൂട്ടർ ഉൾകൊള്ളുന്ന IT ലാബ് കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി വിദ്യാർത്ഥിക്കൾക്കായി സമർപിച്ചു. രണ്ട്ജില്ലകളിലെ രണ്ട് പഞ്ചായത്തുകളിൽ പെട്ട ആയിരത്തി എണ്ണോ റോളം വീടുകൾ ഉൾക്കൊള്ളുന്ന വിശാല മായ മഹല്ലിലെ രാമനാട്ടുകര, ഇടിമുഴിക്കൽ ക്ലസ്റ്ററുകളിൽ പെട്ട സ്പിന്നിങ്ങ് മിൽ, ഇടി മുഴിക്കൽ, പടിഞ്ഞാറ്റിൻ പൈ, പൊയിൽ തൊടി, തോട്ടത്തിൽ അരു, രാമനാട്ടുകര ടൗൺ ,എഫ് സി റോഡ്, പുളിഞ്ചുവട്, പുല്ലുംകുന്ന് എന്നീ ഒമ്പത് ശാഖകളിൽ നിന്നുള്ള SKSSF പ്രവർത്തകരുടെ പരിശ്രമഫലമായാണ് മഹല്ലിലെ നല്ലവരായ ജനങ്ങളുടെ സഹായത്തോടെ വിദ്യാർത്ഥികളുടെ ഐ ടി ലാബ് സ്വപ്നം പൂവണിഞ്ഞത് . മഹല്ല് സെൻസസ് ,വിഖായ സ്പെഷ്യൽ ടീം, രക്തദാന ടീം, അടക്കം ഒരുപാട് പ്രവർത്തനങ്ങൾ മുമ്പും ഈ കൂട്ടായ്മയുടെ ഫലമായി പൂർത്തീകരിച്ചിട്ടുണ്ട് മഹല്ല് കമ്മറ്റിയുമായി സഹകരിച്ചു കൊണ്ട് മഹല്ലിലെ സാമൂഹ്യ വിദ്യാഭ്യാസ സേവന ജീവകാരുണ്യ മേഖലകളിൽ കൂടുതൽ പ്രവർത്തനങ്ങൾക്ക് രൂപം നൽകുന്നതിന് വേണ്ടി ഫിബ്രവരി 1, 2 തിയതികളിൽ പ്രവർത്തകർക്കായി ദ്വിദിന ക്യാമ്പും സംഘടിപ്പിക്കുന്നുണ്ട്. മുഴുസമയ സേവന സന്നദ്ധരായ ചമ്മലിൽ മഹല്ല് കമ്മറ്റിയുടെ അകമഴിഞ്ഞ പിന്തുണയും മഹല്ല് ഖാസി വന്ദ്യരായ TK അബൂബക്കർ മുസ്ല്യാരുടെ നേത്യത്വത്തിലുള്ള നിസ്വാർത്ഥരായ ഉസ്താദുമാരുടെ ഉപദേശ നിർദേശങ്ങളുമാണ് മാതൃകാപരമായ പ്രവർത്തനങ്ങളിലൂടെ മുന്നേറാൻ SKSSF ചമ്മലിൽ മഹല്ല് കൂട്ടായ്മക്ക് കരുത്ത് പകർന്നത്.