കോഴിക്കോട്: എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി ക്ലസ്റ്റർ തലങ്ങളിൽ ജനുവരി മാസം സംഘടിപ്പിക്കുന്ന സിമ്പിയോ സിസ് ടീൻ ഹബ്ബുകളുടെ സംസ്ഥാന തല ഉൽഘാടനം നാളെ ഉച്ചക്ക് രണ്ടിന് ചാപ്പനങ്ങാടിയിൽ നടക്കും. പുതിയ ചക്രവാളങ്ങൾ കണ്ടെത്തുയെന്ന ശീർഷകത്തിൽ ഹയർ സെക്കണ്ടറി വിദ്യാർത്ഥികളെ ഉൾപ്പെടുത്തിയിട്ടുള്ള ഇരുനൂറ് ടീൻ ഹബ്ബുകൾ സംസ്ഥാനത്ത് നടക്കും. പരിപാടിയുടെ സംസ്ഥാന തല ഉദ്ഘാടനം പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ നിർവ്വഹിക്കും. ജില്ലാ പ്രസിഡന്റ്സയ്യിദ് ഫഖ്റുദ്ധീൻ ഹസനി തങ്ങൾ കണ്ണന്തളി അധ്യക്ഷത വഹിക്കും. സംസ്ഥാന ജനറൽ സെക്രട്ടറി സത്താർ പന്തലൂർ മുഖ്യ പ്രഭാഷണം നടത്തും. ബി എ ഹീറോ നോട്ട് സീറോ, ആൻ ഐഡിയൽ സ്റ്റുഡന്റ് എന്നീ വിഷയങ്ങൾ യഥാക്രമം പ്രൊഫ. ഖമറുദ്ധീൻ പരപ്പിൽ, ആസിഫ് ദാരിമി പുളിക്കൽ എന്നിവർ അവതരിപ്പിക്കും.
വിവിധ ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പാൾമാരായ സി.ജെ.മാത്യൂ, സാബു ഇസ്മാഈൽ, അലി കടവണ്ടി, ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിര സമിതി ചെയർമാൻ മുസ്തഫ വള്ളുകുന്നൻ, ഡോ.കെ .ടി ജാബിർ ഹുദവി തുടങ്ങി സംസ്ഥാന ജില്ല മേഖല നേതാക്കളും പൗര പ്രമുഖരും സംബന്ധിക്കും. സംഘടനയുടെ മേഖലാ കമ്മിറ്റിയുടെ നോട്ടത്തിൽ എല്ലാ ക്ലസ്റ്റർ തലങ്ങളിലും നടക്കുന്ന പരിപാടി ജനുവരി 30 ഒന്നാം ഘട്ടം സമാപിക്കും. തുടർന്ന് ക്ലസ്റ്റർ തലങ്ങളിൽ തെരഞ്ഞെടുക്കപ്പെടുന്ന മെന്റർ മാരുടെ മേൽനോട്ടത്തിൽ ഹയർ സെക്കന്ററി വിംഗിന്റെ പ്രവർത്തനങ്ങൾ നടക്കും