കോഴിക്കോട്: കാമ്പസുകള്‍ ക്രിയാത്മക ചര്‍ച്ചകളുടെയും സംവാദങ്ങളുടെയും വേദിയാകണമെന്നും വിദ്യാഭ്യാസം രാജ്യപുരോഗതിക്കും സമൂഹ നന്മക്കും ഉപയോഗപ്പെടുത്തണമെന്നും ജാര്‍ക്കണ്ട് മൈന്‍ കമ്മീഷണര്‍ അബൂബക്കര്‍ സിദ്ധീഖ് ഐ.എ.എസ് അഭിപ്രായപ്പെട്ടു. ഫെബ്രുവരിയില്‍ കണ്ണൂര്‍ പയ്യന്നൂരില്‍ നടക്കുന്ന നാഷണല്‍ കാമ്പസ് കാളിന്റെ മുന്നോടിയായി എസ്. കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി കോഴിക്കോട് സംഘടിപ്പിച്ച കാമ്പസ് കാബിനറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യാര്‍ത്ഥികള്‍ ആത്മവിശ്വാസത്തോടെ മത്സര പരീക്ഷകളെ അഭിമുഖീകരിക്കണം. വ്യക്തമായ ലക്ഷ്യവും ലക്ഷ്യബോധവും ഉണ്ടാവണം. വിശാല വീക്ഷണങ്ങളും കാഴച പാടുകളുള്ളവര്ക്കെ ഉന്നതങ്ങള്‍ കീഴടക്കാന്‍ സാധിക്കുവെന്നും നീതിബോധമാണ് ഫലപ്രാപ്തിയുടെ അടയാളമെന്നും അദ്ദേഹം സൂചിപ്പിച്ചു. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറി ഡോ.കെ .ടി ജാബിര്‍ ഹുദവി അധ്യക്ഷനായി. ജനുവരിയില്‍ മേഖല കാമ്പസ് മീറ്റുകളും ക്ലസ്റ്റര്‍ തലങ്ങളില്‍ സിമ്പിയോസിസ് ടീന്‍ ഹബ്ബുകളും നടക്കും. കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി അനുഗ്രഹ പ്രഭാഷണം നടത്തി.ആസിഫ് ദാരിമി പുളിക്കല്‍ മുഖ്യ പ്രഭാഷണം നടത്തി. ഒ.പി. അഷ്റഫ് മൗലവി കുറ്റിക്കടവ്, മുഹമ്മദ് റഈസ്, ജൗഹര്‍ കാവനൂര്‍, ഇസ്ഹാഖ് ഖിള്ര്‍, സിറാജ് അഹ്മദ് ഇരിങ്ങല്ലൂര്‍, അനീസ് സി.കെ, മുഹമ്മദ് ഫാരിസ് തൃശൂര്‍, മുഹമ്മദ് അസ്ലം, റാശിദ് മേലാടന്‍,റിയാസ് വെളിമുക്ക്, ആശിഖ് മാടക്കര, ജാസിര്‍ പാടിഞ്ഞാറ്റുമുറി,ബാസിത് അഞ്ചരക്കണ്ടി, സഹരി വാഴക്കാട് തുടങ്ങിയവര്‍ സംസാരിച്ചു.