കോഴിക്കോട്: സമരമുറകളുടെ പേരില്‍ നടത്തിവരുന്ന ഹര്‍ത്താലുകള്‍ പൊതുജന താത്പര്യങ്ങള്‍ക്ക് വിരുദ്ധവും മനുഷ്യാവകാശങ്ങള്‍ ലംഘിക്കുന്നതുമാണെന്ന് എസ് കെ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസ വ്യാവസായിക വാണിജ്യ സ്ഥാപനങ്ങളെ ബന്ധിയാക്കിയും സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ചും നടത്തുന്ന ഹര്‍ത്താലുകള്‍ക്കെതിരെ ഉയര്‍ന്ന് വരുന്ന കൂട്ടായ്മകള്‍ക്ക് യോഗം പിന്തുണ പ്രഖ്യാപിച്ചു. ഈ വര്‍ഷം തൊണ്ണൂറ്റി ഏഴ് ഹര്‍ത്താലുകളാണ് സംസ്ഥാനത്ത് നടന്നത്. ഒരു ദിവസത്തെ ഹര്‍ത്താല്‍ മൂലം രണ്ടായിരം കോടി രൂപയുടെ സാമ്പത്തിക നഷ്ടം കണക്കാക്കപ്പെടുമ്പോള്‍ നിക്ഷിപ്ത താത്പര്യങ്ങള്‍ക്ക് വേണ്ടി ഹര്‍ത്താല്‍ പ്രഖ്യാപിക്കുന്നവര്‍ നാടിനെ പിറകോട്ട് വലിക്കുകയാണെന്ന് സമൂഹം തിരിച്ചറിയണം. ജനവിരുദ്ധ ഹര്‍ത്താല്‍ സമരമുറക്കെതിരെ സാമൂഹ്യ മാധ്യമങ്ങളിലുള്‍പ്പടെ പൊതുജന വികാരം വളര്‍ത്താന്‍ പ്രചാരണം ആരംഭിക്കാന്‍ യോഗം തീരുമാനിച്ചു. പ്രസിഡന്റ് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. ഹബീബ്ഫൈസികോട്ടോപാടം, കുഞ്ഞാലന്‍ കുട്ടിഫൈസി, ഡോ.ജാബിര്‍ ഹുദവി,ശഹീര്‍ പാപ്പിനിശ്ശേരി, സുബൈര്‍ മാസ്റ്റര്‍ കുറ്റിക്കാട്ടൂര്‍, ആഷിഖ് കുഴിപ്പുറം,ഡോ.അബ്ദുല്‍ മജീദ് കൊടക്കാട്, മവാഹിബ് ആലപ്പുഴ, ഫൈസല്‍ ഫൈസി മടവൂര്‍, അഹമ്മദ് ഫൈസി കക്കാട്, ശുക്കൂര്‍ ഫൈസി കണ്ണൂര്‍,ശഹീര്‍ അന്‍വരി പുറങ്ങ്, ശഹീര്‍ ദേശമംഗലം, ഒ പി എം അശ്റഫ്, സുഹൈല്‍ വാഫി കോട്ടയം, സിദ്ധീഖ് അസ്ഹരി പാത്തൂര്‍, ജലീല്‍ ഫൈസി അരിമ്പ്ര, അബ്ദുല്‍ഖാദര്‍ ഫൈസി തലക്ക ശ്ശേരി, സുഹൈര്‍ അസ്ഹരി പള്ളംകോട്, നിസാം കണ്ടത്തില്‍ കൊല്ലം എന്നിവര്‍ സംസാരിച്ചു.ജന.സെക്രട്ടറി സത്താര്‍ പന്തലൂര്‍ സ്വാഗതവും റശീദ് ഫൈസി വെള്ളായിക്കോട് നന്ദിയും പറഞ്ഞു.