ഹൈദരാബാദ്:
റോഹിൻഗ്യൻ അഭയാർത്ഥി ക്യാമ്പുകളിൽ എസ് കെ എസ് എസ് എഫ് നടത്തിവരുന്ന സേവന പ്രവർത്തനങ്ങൾക്ക്
ഐക്യരാഷ്ട്ര സഭ ഉപസമിതിയായ യു എൻ എച്ച് സി ആറിന്റെ അനുമോദനം. കഴിഞ്ഞ വർഷം ബഹ്റൈനിൽ നടന്ന എസ് കെ എസ് എസ് എഫ് ഗ്ലോബൽ മീറ്റിൽ വെച്ചാണ് റോഹിംഗ്യൻ അഭയാർത്ഥികൾക്കുള്ള കാരുണ്യ പദ്ധതി ആവിഷ്കരിച്ചത്. എസ് കെ എസ് എസ് എഫ് റോഹിംഗ്യൻ അഭയാർത്ഥി ക്യാമ്പുകളിൽ നടത്തിവരുന്ന വിവിധ സേവന പ്രവര്ത്തനങ്ങള് പരിഗണിച്ചാണ് അംഗീകാരം. യു എൻ എച്ച് സി ആറും സേവ് ദ ചില്ഡ്രനും സംയുക്തമായി സംഘടിപ്പിച്ച റോഹിംഗ്യന് ക്യാന്പുകളില് പ്രവര്ത്തിക്കുന്ന വിവിധ എന് ജി ഒ കളുടെയും സർക്കാർ ഡിപാര്ട്മെന്റുകളുടെയും സംഗമത്തിൽ യു എൻ എച്ച് സി ആർ സീനിയർ പ്രൊട്ടക്ഷന് ഓഫീസര് യുകികോ കോയാമ അംഗീകാരപത്രം കൈമാറി. എസ് കെ എസ് എസ് എഫിനെ പ്രതിനിധീകരിച്ച് ഹൈദരബാദ് ഘടകം ട്രഷറർ നിസാം ഹുദവി പല്ലാര് അംഗീകാരപത്രം ഏറ്റുവാങ്ങി.
വിധവ വയോജന പെന്ഷന് പദ്ധതി, കുടിവെള്ള വിതരണ പദ്ധതി, വീല്ചെയര്,
പഠനോപകരണ
വിതരണം തുടങ്ങി വിവിധ ക്ഷേമപ്രവര്ത്തനങ്ങളാണ് ക്യാമ്പിൽ എസ് കെ എസ് എസ് എഫ് നടത്തിവരുന്നത്. ഐക്യരാഷ്ട്ര സഭയുടെ വിവിധ സംരംഭങ്ങളോട് സഹകരിച്ചാണ് പ്രവര്ത്തനം.