എസ് കെ എസ് എസ് എഫ് കാമ്പസ് കാബിനറ്റ് നാളെ (ഞായര്‍)കോഴിക്കോട്ട്

കോഴിക്കോട്: എസ് കെ എസ് എസ് എഫ് നാഷണല്‍ കാമ്പസ് കാളിന്റെ മുന്നോടിയായി സംസ്ഥാന തല കാമ്പസ് കാബിനറ്റ് നാളെ (ഞായര്‍) കോഴിക്കോട് സുപ്രഭാതം ഓഡിറ്റോറിയത്തില്‍ നടക്കും. 2019 ഫെബ്രുവരി 22 ,23,24 തിയ്യതികളില്‍ പയ്യന്നൂരില്‍ നടക്കുന്ന നാഷണല്‍ കാമ്പസ് കാള്‍ പ്രചാരണ പരിപാടികളും കര്‍മപദ്ധതികളും കാബിനറ്റില്‍ ആസൂത്രണം ചെയ്യും. ജില്ലാ, മേഖലാ കാമ്പസ് സെക്രട്ടറിമാര്‍, കാമ്പസ് വിംഗ് സംസ്ഥാന ജില്ലാ ഭാരവാഹികള്‍, കാമ്പസ് വിംഗ് അലുംനി അംഗങ്ങള്‍, ലീഡര്‍ 2020 അംഗങ്ങള്‍ എന്നിവര്‍ പരിപാടിയില്‍ സംബന്ധിക്കും.
കാലത്ത് 9.30 ന് അബൂബക്കര്‍ സിദ്ധീഖ് ഐ എ എസ് പരിപാടി ഉദ്ഘാടനം ചെയ്യും. ഡോ.ബിഷ്‌റുല്‍ ഹാഫി, സത്താര്‍ പന്തലൂര്‍, ഹബീബ് ഫൈസി കോട്ടോപ്പാടം, ഡോ. കെ.ടി ജാബിര്‍  ഹുദവി, ഡോ. മുഹമ്മദ് അബ്ദുല്‍ ജവാദ്, ഡോ. ടി. അബ്ദുല്‍ മജീദ് കൊടക്കാട്, ആസിഫ് ദാരിമി പുളിക്കല്‍ ,ജൗഹര്‍ കാവനൂര്‍, മുഹമ്മദ് റഈസ് തുടങ്ങിയവര്‍ പ്രസംഗിക്കും.
 കാമ്പസ് കാളിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന മെഡിക്കല്‍ സ്റ്റുഡന്റ്‌സ് മീറ്റ്, സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി സ്റ്റുഡന്‍സ് മീറ്റ് എന്നിവ 25 ന് ചൊവ്വാഴ്ച കോഴിക്കോട് നടക്കും.