സ്വപ്ന തലമുറക്ക് വേണ്ടി പ്രയത്നിക്കുക എന്ന പ്രമേയവുമായി എസ്.കെ.എസ്.എസ്.എഫ് ക്യാംപസ് വിങ് സംസ്ഥാന സമിതി സംഘടിപ്പിക്കുന്ന ഏഴാമത് നാഷണൽ ക്യാംപസ് കാളിന്റെ പ്രഖ്യാപനം എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന അധ്യക്ഷൻ സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചു.2019 ഫെബ്രുവരി 22,23,24 തിയ്യതികളിലായി കണ്ണൂരിൽ നടക്കുന്ന ദേശീയ വിദ്യാർത്ഥി സംഗമത്തിൽ രാജ്യത്തെ വിവിധ ക്യാംപസുകളിൽ പഠനം നടത്തുന്ന രണ്ടായിരത്തോളം പ്രൊഫഷണൽ, ആർട്സ് & സയൻസ് വിദ്യാർത്ഥികൾ പങ്കെടുക്കും.
ക്യാംപസ് കോളിനു മുന്നോടിയായി ഡിസംബർ അവസാന വാരത്തോടെ ജില്ലാ തലങ്ങളിൽ ക്യാംപസ് ഖാഫിലകൾ, ഡിസംബർ 25 ന് കോഴിക്കോട് മെഡിക്കൽ ക്യാംപസ് കോൾ,
നിയമ പഠന വിദ്യാർത്ഥികൾക്കായി ലീഗൽ ക്യാംപസ് കോൾ,രാജ്യത്തിന്റെ വിവിധ ഭാഗത്തുള്ള കേന്ദ്ര സർവ്വകലാശാലകളിലെ വിദ്യാർത്ഥികൾക്കായുള്ള സെൻട്രൽ യൂണിവേഴ്സിറ്റി ക്യാംപസ് കോൾ,
ക്യാംപസ് വിദ്യാർത്ഥിനികൾക്കും രക്ഷിതാക്കൾക്കും വേണ്ടി എസ് ഐ ടി ഗേൾസ് കോഡിനേറ്റേഴ്സ് മീറ്റ് എന്നിവ സംഘടിപ്പിക്കും.
ക്യാംപസ് കാളിന്റെ പ്രചരണാർത്ഥം
ജനുവരി 1 മുതൽ ഫെബ്രുവരി 20 വരെ എസ്.കെ.എസ്.എസ്.എഫ് ന്റെ മുഴുവൻ യുണിറ്റുകളിലും യൂണിറ്റ് ക്യാമ്പസ് കാളുകളും മേഖലാ അടിസ്ഥാനത്തിൽ മേഖലാ ക്യാമ്പസ് കാളുകളും സംഘടിപ്പിക്കും.
എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സമിതിയുടെ മദീനാ പാഷനോടനുബന്ധിച്ച് നടന്ന പ്രഖ്യാപന സദസ്സിൽ എസ്.കെ.എസ്.എസ്.എഫ് മുൻ അധ്യക്ഷൻ പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ, സമസ്ത കേന്ദ്ര മുശാവറാ അംഗം മരക്കാർ ഫൈസി,എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജന.സെക്രട്ടറി സത്താർ പന്തല്ലൂർ, വർക്കിംഗ് സെക്രട്ടറി റഷീദ് ഫൈസി വെള്ളായിക്കോട്, ആസിഫ് ദാരിമി പുളിക്കൽ,പ്രൊഫ:ഖയ്യൂം കടമ്പോട്,ജൗഹർ കാവനൂർ,ഇസ്ഹാഖ് ഖിളർ,ക്യാംപസ് വിങ് സംസ്ഥാന ചെയർമാൻ സിറാജ് ഇരിങ്ങല്ലൂർ ,കൺവീനർ അനീസ് സി കെ, ട്രഷറർ മുഹമ്മദ് ഫാരിസ് പാഴയന്നൂർ,ഷാഫി ഹൈദറാബാദ്,ഷഹരി വാഴക്കാട്,ജാസിർ പടിഞ്ഞാറ്റുമുറി,അബ്ദുറഷീദ് മീനാർകുഴി,സമീൽ കളമശേരി,ആദിൽ വയനാട്,മുഹമ്മദ് യാസീൻ ഇടുക്കി,മുനീർ മോങ്ങം, ബാസിത് മുസ്ലിയാരങ്ങാടി,മുഹമ്മദ് യാസിർ ലക്ഷദ്വീപ് എന്നിവർ സംബന്ധിച്ചു.