ത്വലബാ വിംഗ് അറബിക് ഡേ ക്യാമ്പയിന്‍  സംഘടിപ്പിക്കുന്നു.

കോഴിക്കോട് ഡിസംബര്‍18 അന്താരാഷ്ട്ര അറബിക് ദിനത്തോടനുബന്ധിച്ച് എസ് കെ എസ് എസ് എഫ്  ത്വലബാ വിംഗ് അറബിക് ഡേ ക്യാമ്പയിന്‍ ഡിസംബര്‍ 5മുതല്‍30 വരെ വിവിധ പരിപാടികളോട് കൂടി നടത്തും. ലോഗോ പ്രകാശനം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി ശൈഖുനാ ആലിക്കുട്ടി മുസ്ലിയാര്‍ പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളേജില്‍ വെച്ച് നിര്‍വഹിച്ചു.ഡിസംബര്‍ 15ന് പുത്തനത്താണി ഇസ്ലാമിക് സെന്ററില്‍ വെച്ച് അറബിക്ക് മുനാളറ വര്‍ക്ക് ഷോപ്പ് നടത്തും ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 60 പേര്‍ക്കാണ് അവസരം നല്‍ക്കുന്നത്. ഡിസംബര്‍ 18ന് സംസ്ഥാനത്തെ മുഴുവന്‍ ദര്‍സ് അറബിക് കോളേജുകളിലും അറബിക് അസംബ്ലി സംഘടിപ്പിക്കും മേഖല തലത്തില്‍ അറബിക് ഭാഷക്ക് സേവനം നല്‍കുന്ന വ്യക്തികളെ ആദരിക്കും. ജില്ലാ തലത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായി മുശാഅറ, പദപ്പയറ്റ് സംഘടിപ്പിക്കും. യോഗത്തില്‍ സയ്യിദ് ഫഖ്‌റുദ്ദീന്‍ ഹസനി തങ്ങള്‍ കണ്ണന്തളി ഉല്‍ഘാടനം നിര്‍വഹിച്ചു. സയ്യിദ് ഉമറുല്‍ ഫാറൂഖ് തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു. സി.പി ബാസിത്ത് ഹുദവി, ഖലീല്‍ ചെമ്പ്ര, ഹിഷാം ആലത്തൂര്‍പടി, അബ്ദു റഹ്മാന്‍ കുന്നത്ത്, എന്നിവര്‍ സംസാരിച്ചു. മുഹമ്മദ് ജുറൈജ് കണിയാപുരം സ്വാഗതവും, ഹബീബ് വരവൂര്‍ നന്ദിയും പറഞ്ഞു