ഇരുമ്പുചോല (മലപ്പുറം): പ്രവാചക സ്നേഹത്തെ മനസിൽ ഊട്ടിയുറപ്പിച്ചും തിരു ചര്യകൾ പിന്തുടർന്നും ജീവിത വിജയത്തിനായി യത്നിക്കുകയാവണം വിശ്വാസിയുടെ ജീവിത രീതിയെന്നുപാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ. മാനവ സമൂഹത്തിൻ്റെ വിജയമാർഗമാണ് പ്രവാചകാധ്യാപനങ്ങൾ. അവ പൂർണമായി ഉൾക്കൊള്ളുകയാണ് പ്രതിസന്ധികളെ അതിജയിക്കാനുള്ള മാർഗം. ആത്മാവിനെ ശുദ്ധീകരിക്കുകയാണ് ആരാധനകളിലൂടെ സാധ്യമാവുന്നതെന്നും അതിലേക്കുള്ള മാർഗമാണ് തിരുനബിയോടുള്ള സ്നേഹത്തിലൂടെ കരസ്ഥമാകുന്നതെന്നും തങ്ങൾ ഉദ്ബോധിപ്പിച്ചു.
മുഹമ്മദ് നബി (സ) അനുപമ വ്യക്തിത്വം എന്ന പ്രമേയത്തിൽ എസ് എഫ് സംസ്ഥാന കമ്മിറ്റി മലപ്പുറം ജില്ലയിലെ ഇരുമ്പുചോലയില്‍ സംഘടിപ്പിച്ച മദീനാ പാഷന് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രസിഡൻ്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ അധ്യക്ഷനായി.സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, പൂക്കോയ തങ്ങള്‍ അല്‍ ഐന്‍ എന്നിവര്‍ അനുഗ്രഹ പ്രഭാഷണം നിര്‍വ്വഹിച്ചു.ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ് വി,മരക്കാര്‍ ഫൈസി നിറമരുതൂര്‍, അബ്ദുസലാം ഫൈസി ഒളവട്ടൂര്‍, റഹ്മത്തുല്ലാഹ് ഖാസിമി മൂത്തേടം, പി.കെ അബ്ദുല്‍ ഗഫൂര്‍ അല്‍ ഖാസിമി, അബ്ദുല്‍ ഗഫൂര്‍ മൗലവി അബൂദാബി, കാടേരി മുഹമ്മദ് മുസ്ലിയാര്,ജി.എം സ്വലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ, ഡോ.സാലിം ഫൈസി കൊളത്തൂര്‍, ബശീര്‍ ഫൈസി ദേശമംഗലം, ടി.വി.സി അബ്ദുസ്സമദ് ഫൈസി എന്നിവർ വിഷയാവതരണ പ്രഭാഷണങ്ങൾ നടത്തി.മൗലീദ് മജ് ലിസ്, ബുര്‍ദ, ഖവാലി ,പ്രകീര്‍ത്തന ഗാനാലാപനം തുടങ്ങി വൈവിധ്യമാര്‍ന്ന പരിപാടികള്‍ നടന്നു.എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റിയുടെ ആശയ പ്രചാരണ വിഭാഗമായ ഇസ്തിഖാമയുടെ ദ്വി വല്സര
ആദര്‍ശ പഠന കോഴ്സ് പൂര്‍ത്തിയാക്കിയ രണ്ടാം ബാച്ചിനുള്ള ബിരുദദാനം, ഇസ്ലാമിക് സാഹിത്യ അക്കാദമി പുറത്തിറക്കിയ പുസ്തകങ്ങളുടെ പ്രകാശനം, ത്വലബാ വിംഗ് നടത്തുന്ന അറബിക് ദിനാചരണ കാംപയിൻ ലോഗോ പ്രകാശനം, നാഷനൽ കാംപസ് കാൾ പ്രഖ്യാപനം എന്നിവ നടന്നു. വാദി സകൻ നിർമ്മാണത്തിലേക്ക് എസ്.കെ.കെ.സി റിയാദ് കമ്മിറ്റിയുടെ ഫണ്ട്, പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് അബൂദബി എസ്.കെ.എസ്.എസ്.എഫ് സഹായ തുക എന്നിവ ചടങ്ങിൽ സ്വീകരിച്ചു. സയ്യിദ് ഫഖ്റുദീൻ ഹസനി തങ്ങൾ ആമുഖ പ്രസംഗം നടത്തി. സയ്യിദ് കെ.കെ.എസ് തങ്ങൾ, സയ്യിദ് ബി.എസ്.കെ തങ്ങൾ, ജനറൽ സെക്രട്ടറി സത്താർ പന്തലൂർ, പ്രോഗ്രാം കൺവീനർ ആശിഖ് കുഴിപ്പുറം, റഷീദ് ഫൈസി വെള്ളായിക്കോട്, മുസ്തഫ അശ്റഫി കക്കുപടി, ആസിഫ് ദാരിമി പുളിക്കൽ, ഡോ.കെ .ടി. ജാബിർ ഹുദവി, ഒ.പി.അഷ്റഫ്, ടി.പി.സുബൈർ മാസ്റ്റർ, ശഹീർ അൻവരി പുറങ്ങ് ,ജലീൽ ഫൈസി അരിമ്പ്ര, നിസാം കണ്ടത്തിൽ സംസാരിച്ചു.