വിഖായ ആക്ടീവ് വളണ്ടിയര്‍മാരെ സമര്‍പ്പിച്ചു.

മലപ്പുറം : എസ്.കെ.എസ്.എസ്.എഫ് സന്നദ്ധ സേവന വിഭാഗമായ വിഖായയുടെ ആക്ടീവ് വിംഗ് രണ്ടാം വൈബ്രന്റ് കോണ്‍ഫ്രന്‍സ് കരുവാരക്കുണ്ട് ദാറുന്നജാത്ത് കെ.ടി ഉസ്താദ് കണ്‍വെന്‍ഷന്‍ സെന്ററില്‍ സമാപിച്ചു. കരീം ബാഖവി ഇരിങ്ങാട്ടിരി, സി.ഹംസ സാഹിബ് മേലാറ്റൂര്‍, സിദ്ധീഖലി ഊര്‍ക്കടവ്, വിവിധ സെഷനുകള്‍ നയിച്ചു. വളണ്ടിയര്‍മാര്‍ കരുവാരക്കുണ്ട് ദാറുന്നജാത്ത് മെയിന്‍ കാമ്പസ്, പൂളക്കുന്ന് കാമ്പസ്, പുന്നക്കാട് മിനി സ്റ്റേഡിയം, മലയോര ഹൈവേയുടെ മാമ്പുഴ ഇരിങ്ങാട്ടിരി മുതല്‍ കിഴക്കേതല, കണ്ണത്ത് വരെയുള്ള ഭാഗം, ഇക്കോ വില്ലേജ്, പോലീസ് സ്‌റ്റേഷന്‍, സി.എച്ച്.സി, പഞ്ചായത്ത് ഓഫീസ്, വില്ലേജ് ഓഫീസ്, പോസ്റ്റ് ഓഫീസ് തുടങ്ങിയ പൊതു സ്ഥലങ്ങള്‍ വൃത്തിയാക്കി. ശുചീരകണത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് പി.ഷൗഖത്തലി, കെ.മഹ്മൂദ് മാസ്റ്റര്‍, പി.ഇമ്പിച്ചിക്കോയ തങ്ങള്‍, ഹംസ മലനാട്, ഇംതിയാസ് ബാബു ഇറിഗേഷന്‍ അസി. എക്സി.എഞ്ചിനീയർ ശിഹാബുദ്ധീൻ, അസിസ്റ്റന്റ് എഞ്ചിനീയർ  അജ്മൽ.മെഡിക്കല്‍ ഓഫീസര്‍ ഡോ.ആബിദ, എസ്.ഐ ശ്രീകുമാര്‍ തുടങ്ങിയവര്‍ സന്നിഹിതരായി
എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വര്‍ക്കിംഗ് സെക്രട്ടറി റഷീദ് ഫൈസി വെള്ളായിക്കോട് ക്യാമ്പ് നിയന്ത്രിച്ചു. വൈബ്രന്റ് കോണ്‍ഫ്രന്‍സോടെ പരിശീലനം പൂര്‍ത്തിയാക്കിയ ആക്ടീവ് വളണ്ടിയര്‍മാരെ സേവനത്തിന് സമര്‍പ്പിച്ചു. സമാപന സമ്മേളനം സമസ്ത ജനറല്‍ സെക്രട്ടറി ശൈഖുല്‍ ജാമിഅ പ്രൊ. കെ ആലിക്കുട്ടി മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. പുത്തനഴി മൊയ്തീൻ ഫൈസി അധ്യക്ഷത വഹിച്ചു. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍ മുഖ്യ പ്രഭാഷണം നടത്തി
സമസ്ത കേന്ദ്ര മുശാവറ അംഗങ്ങളായ എം എം മുഹിയുദ്ധീൻ മൗലവി ആലുവ , വാക്കോട് മൊയ്തീന്‍ കുട്ടി ഫൈസി . . അഡ്വ. എം.ഉമ്മര്‍ എം.എല്‍.എ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ട്രഷറര്‍ ഹബീബ് ഫൈസി കോട്ടോപ്പാടം, ഒ.എം.എസ് തങ്ങള്‍, എൻ കെ അദ്ബുറഹിമാൻ, ജലീല്‍ ഫൈസി അരിമ്പ്ര, സുബൈർ മാസ്റ്റർ കുറ്റിക്കാട്ടൂർ, സലാം ഫറോക്ക്, സല്‍മാന്‍ ഫൈസി തിരൂര്‍ക്കാട്, റഷീദ് വെങ്ങപ്പള്ളി. അഹമ്മദ് ഷാരിഖ് ആലപ്പുഴ, മൊയ്തീന്‍ കുഞ്ഞ് ചെര്‍ക്കള, സിറാജുദ്ധീന്‍ തെന്നല്‍, ഗഫൂര്‍ മുണ്ടുപാറ, മന്‍സൂര്‍ പാണമ്പ്ര, സുബൈര്‍ മുസ്ലിയാര്‍ പാലക്കാട്, ഇല്ല്യാസ് മുസ്ലിയാര്‍ പ്രസംഗിച്ചു.