ലിബറലിസം, യുക്തിവാദം, അരാജകത്വം:  മനീഷ സെമിനാര്‍

കോഴിക്കോട്:അപകടകരമാം വിധം സമൂഹത്തില്‍  വളര്‍ന്നു വരുന്ന അരാജകത്വ നിലപാടുകളെയും സ്വതന്ത്ര വാദങ്ങളെയും തുറന്നുകാട്ടി എസ്.കെ.എസ്.എസ്.എഫ് സാംസ്‌കാരിക വിഭാഗം മനീഷ  സംഘടിപ്പിക്കുന്ന ഏകദിന സെമിനാര്‍ നാളെ മലപ്പുറത്ത് നടക്കും. വര്‍ത്തമാന സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ ‘ലിബറലിസം, യുക്തിവാദം, അരാജകത്വം’ എന്ന ശീര്‍ഷകത്തിലാണ് സെമിനാര്‍. സുന്നി മഹല്‍  ഓഡിറ്റോറിയത്തില്‍ രാവിലെ 9 മണിക്ക് ആരംഭിക്കുന്ന പരിപാടി കെ.എന്‍.എ. ഖാദര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. മതം ഉപേക്ഷിച്ച് മനുഷ്യരാവാന്‍ പറയുന്നവരുടെ മതം’ എന്ന വിഷയത്തില്‍ അദ്ദേഹം സംസാരിക്കും.ഓണമ്പിള്ളി  മുഹമ്മദ് ഫൈസി, ‘അച്ചടക്കമാണ്, അരാജകത്വമല്ല പ്രകൃതി മതം’ എന്ന വിഷയത്തിലും ഡോ. വി. ഹിക്മതുല്ല ‘ലിബറല്‍ യുക്തിയുടെ വരേണ്യതയും കാപട്യവും: കേരളീയ പരിസരം’ എന്ന വിഷയത്തിലും ഇ.എം. സുഹൈല്‍ ഹുദവി ‘ലിബറലിസവും മതവും ആശയ താരതമ്യം’ എന്ന വിഷയത്തിലും, ശുഐബ് ഹൈത്തമി വാരാമ്പറ്റ ‘നാസ്തിക യുക്തി: ഇസ്‌ലാമിക ഖണ്ഡനങ്ങളുടെ രീതിശാത്രം’ എന്ന വിഷയത്തിലും സംസാരിക്കും.പരിപാടിയില്‍ സത്താര്‍ പന്തല്ലൂര്‍, സലാം ഫൈസി ഒളവട്ടുര്‍, അഡ്വ. ശഹ്ഷാദ് ഹുദവി, ശഹീര്‍ ദേശമംഗലം തുടങ്ങിയവര്‍ സംബന്ധിക്കും.
പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ രാവിലെ 9 മണിക്ക് തന്നെ മലപ്പുറം കിഴക്കേത്തല സുന്നീ മഹലില്‍ എത്തിച്ചേരണമെന്ന് സംഘാടകര്‍ അറിയിച്ചു.