‘റിവൈസ് 18 ‘ ഓര്‍ഗാനെറ്റ് ക്ലസ്റ്റര്‍  അദാലത്തുകള്‍ പൂര്‍ത്തിയായി

മലപ്പുറം:എസ്.കെ.എസ്.എസ്.എഫ് മലപ്പുറം ഈസ്റ്റ ജില്ലാ ഓര്‍ഗാനെറ്റ്  സമിതി  നടത്തിയ റിവൈസ് ടുകെ 18  ക്ലസ്റ്റര്‍ അദാലത്തുകള്‍ പൂര്‍ത്തിയായി. നാലുകേന്ദ്രങ്ങളിലായി നടന്ന അദാലത്തുകളില്‍ സംഘടനാ  പ്രവര്‍ത്തന റിപ്പോര്‍ട്ട്,രേഖകള്‍ എന്നിവ പരിശോധന  പൂര്‍ത്തിയാക്കി  സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു.
മലപ്പുറം സുന്നീ മഹലില്‍ സമാപന സംഗമം  ഈസ്റ്റ് ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹാശിറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഓര്‍ഗാനെറ്റ് ചെയര്‍മാന്‍ മന്‍സൂര്‍ വാഫി ചൂളാട്ടിപ്പാറ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി നാസര്‍ മാസ്റ്റര്‍ കരുളായി മുഖ്യപ്രഭാഷണം നടത്തി. നിലമ്പൂര്‍ മര്‍ക്കസില്‍  ഉസ്മാന്‍ ഫൈസി കാരപ്പുറം, പെരിന്തല്‍മണ്ണ സുന്നീ മഹലില്‍ ജനറല്‍ സെക്രട്ടറി ശമീര്‍ ഫൈസി ഒടമല, കൊണ്ടോട്ടി ഖാസിയാരകം മദ്‌റസയില്‍ ഉമര്‍ഫാറൂഖ് കരിപ്പൂര്‍ ഉദ്ഘാടനം ചെയ്തു. ശമീര്‍ ഫൈസി പുത്തനങ്ങാടി, എ.പി.എ.റഷീദ് വാഫി, ഷുകൂര്‍ വെട്ടത്തൂര്‍ ,യൂനുസ് ഫൈസി വെട്ടുപാറ, ഇസ്മാഈല്‍ അരിമ്പ്ര,സ്വാദിഖ് ഫൈസി അരിമ്പ്ര സംസാരിച്ചു.സെക്രട്ടറി നാസര്‍ മാസ്റ്റര്‍ കരുളായി,ഓര്‍ഗാനെറ്റ് ചെയര്‍മാന്‍ മന്‍സൂര്‍ വാഫി, കണ്‍വീനര്‍ സമദ് മാസ്റ്റര്‍ വാഴയൂര്‍, അംഗങ്ങളായ സുഫ്‌യാന്‍ കോടങ്ങാട്,അന്‍വര്‍ കിഴിശ്ശേരി,തൗഫീഖ് പെരിന്തല്‍മണ്ണ,അന്‍വര്‍ കാട്ടുമുണ്ട,അസ്്‌ലം ഫൈസി കൊഴിഞ്ഞില്‍ എന്നിവര്‍ അദാലത്തുകള്‍ക്ക്  നേതൃത്വം നല്‍കി