വെങ്ങപ്പള്ളി(വയനാട്): ദുരന്തമുഖങ്ങളില്‍ ആശ്വാസമേകാന്‍ എസ് കെ എസ് എസ് എഫ് വിഖായ സജ്ജമാണെന്ന് എസ് കെ എസ് എസ് എഫ് സംസ്ഥാന പ്രസിഡണ്ട്ഹമീദലി ശിഹാബ് തങ്ങള്‍. സംസ്ഥാനം കണ്ട നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയത്തില്‍ മാതൃകാപരമായ പ്രവര്‍ത്തനം കൊണ്ട് ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്കാന് ഉതകുന്ന പ്രവര്‍ത്തന മികവാണ് വിഖായയില് നിന്ന് ലഭിച്ചതെന്ന് തങ്ങള്‍ പറഞ്ഞു. മതവും, ജാതിയും നോക്കി മനുഷ്യനെ വേര്‍തിരിച്ച് മനസ്സുകള്‍ക്കിടയില്‍ അകലം തീര്‍ക്കുന്ന വര്‍ത്തമാനകാലത്ത് മാനവികതയുടെ സന്ദേശവും, വേദനിക്കുന്നവരുടെ ആശ്വാസവുമായി യുവാക്കള്‍ മാറണം. പൊതു സമൂഹത്തിന്റെ സംരക്ഷണവും, നാടിന്റെ സുരക്ഷയും മുന്നില്‍ കണ്ട് ഓരോ ജില്ലയിലും വിഖായ ഡിസാസ്റ്റര്‍ മാനേജ്മെന്റ് സെന്ററുകള്‍ സ്ഥാപിക്കുന്നതിന്റെ സംസ്ഥാന തല ഉദ്ഘാടനം വയനാട് വെങ്ങപ്പള്ളിയില്‍ നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ധേഹം. വിഖായ ഡിസാസ്റ്റര്‍ മാനേജ്മെന്റ് സെന്ററിലേക്കുള്ള ഉപകരണങ്ങള്‍ ഹമീദലി ശിഹാബ് തങ്ങളില്‍ നിന്നും വിഖായ ആക്ടീവ് വിംഗ് സ്റ്റേറ്റ് കോഡിനേറ്റര്‍ റഷീദ് വെങ്ങപ്പള്ളി ഏറ്റുവാങ്ങി.ഇതോടൊപ്പം വെങ്ങപ്പള്ളി സഹചാരി സെന്റര്‍ ഉദ്ഘാടനവും തങ്ങള്‍ നിര്‍വ്വഹിച്ചു.എസ് കെ എസ് എസ് എഫ് സംസ്ഥാന ഉപാദ്ധ്യക്ഷന്‍ ഷൗക്കത്തലി മൗലവി വെള്ളമുണ്ട അദ്ധ്യക്ഷത വഹിച്ചു.പ്രളയ ദുരന്തമുണ്ടായപ്പോള്‍ സര്‍ക്കാര്‍ സംവിധാനത്തോടൊപ്പം മികച്ച പ്രവര്‍ത്തനങ്ങളുമായി മുന്‍ നിരയില്‍ നിന്നത് എസ് കെ എസ് എസ് എഫ് വിഖായ ടീമായിരുന്നെന്ന് മുഖ്യാതിഥി സബ് കലക്ടര്‍ എന്‍.എസ്.കെ ഉമേഷ് പറഞ്ഞു.ഇബ്രാഹിം ഫൈസി പേരാല്‍ മുഖ്യ പ്രഭാഷണം നടത്തി.ദുരന്തമേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള വെങ്ങപ്പള്ളി പ്രവാസി സഹായഹസ്തംകൂട്ടായ്മയുടെ ഉപഹാരം എസ് കെ എസ് എസ് എഫ് ജില്ലാ പ്രസിഡണ്ട് മുഹ് യുദ്ധീന്‍ കുട്ടിയമാനി വിതരണം ചെയ്തു.ജലീല്‍ ഫൈസി അരിമ്പ്ര, നിസാം ഓമശ്ശേരി, ഗഫൂര്‍ മുണ്ടുപാറ, ശബീര്‍ ബദ് രി കണ്ണൂര്‍, അയ്യൂബ് മാസ്റ്റര്‍ മുട്ടില്‍, അബ്ദുള്‍ ലത്തീഫ് വാഫി, സാജിദ് ബാഖവി, ഇ.ടി.ഇബ്രാഹിം മൗലവി, നാസര്‍ പച്ചൂരാന്‍, പനന്തറ മുഹമ്മദ്, എന്നിവര്‍ സംസാരിച്ചു. വിഖായ സംസ്ഥാന ചെയര്മാന് സല്മാന് ഫൈസി തിരൂര്‍ക്കാട് സ്വാഗതവും വിഖായ വയനാട് ജില്ല ചെയര്മാന് റഷീദ് വെങ്ങപ്പള്ളി നന്ദിയും പറഞ്ഞു