കോഴിക്കോട്: ജീര്‍ണതകള്‍ക്ക് നിയമ സാധുത നല്കുന്ന വിധിന്യായങ്ങള്‍ രാജ്യത്തിന്റെ സാംസ്കാരിക പാരമ്പര്യത്തിന് അപമാനമാണെന്നും പുതിയ തലമുറയെ ധാര്‍മിക വഴിയില്‍ നിലനിര്‍ത്താന്‍ സമൂഹം ഒറ്റക്കെട്ടാവണമെന്നും മുക്കം ദാറുസ്വലാഹ് ഇസ്ലാമിക് അക്കാദമിയില്‍ നടന്ന ത്വലബ തജ്ലിയ സംസ്ഥാന ലീഡേഴ്സ് മീറ്റ് ആവിശ്യപ്പെട്ടു. ഉദ്ഘാടന സെക്ഷന്‍ സയ്യിദ് ഫക്രുദ്ദീന്‍ ഹസനി തങ്ങളുടെ അധ്യക്ഷതയില്‍ എസ് കെ എസ് എസ് എഫ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം നിര്‍വഹിച്ചു സമസ്ത കേന്ദ്ര മുശാവറ അംഗം ഉമര്‍ ഫൈസി മുക്കം മുഖ്യപ്രഭാഷണം നടത്തി സലാം ഫൈസി ഫൈസല്‍ ഫൈസി എന്നിവര്‍ പ്രസംഗിച്ചു ഉമറുല്‍ ഫാറൂഖ് തങ്ങള്‍ ആമുഖവും റാഷിദ് പന്തിരിക്കര നന്ദിയും പറഞ്ഞു ഡിസ്ട്രിക് വോയ്സ് ടിപി സുബൈര്‍ മാസ്റ്റര്‍ ഉദ്ഘാടനം നിര്‍വഹിച്ചു ആഷിക് ഇബ്രാഹിം ആമുഖവും ഷാഫി ഓടക്കാലി നന്ദിയും പറഞ്ഞു,തജ്ലാന് സെക്ഷന്‍ കെ.എന്‍.എസ് മൗലവി ഉദ്ഘാടനം നിര്‍വഹിച്ചു ഉമറുല്‍ ഫാറൂഖ് ഹുദവി പാലത്തിങ്ങള്‍, ഡോ. മോയിന്‍ ഹുദവി എന്നിവര്‍ നേതൃത്വം നല്കി. സയ്യിദ് സൈഫുദ്ദീന് തങ്ങള്‍ അധ്യക്ഷതവഹിച്ചു ഹബീബ് വരവൂര്‍ ആമുഖവും ആഷിക് ലക്ഷദ്വീപ് നന്ദിയും പറഞ്ഞു മുനാകശാ സെക്ഷന്‍ റിയാസ് ഫൈസി പാപ്പിളശേരി ഉദ്ഘാടനം നിര്‍വഹിച്ചു സയ്യിദ് ജുനൈദ് തങ്ങള്‍ അധ്യക്ഷതവഹിച്ചു സുഹൈല്‍ ഇരട്ടി ആമുഖവു നഈം മുക് വെ നന്ദിയും പറഞ്ഞുലീഡര് ടുമാറോ സെക്ഷന്‍ റഷീദ് മാസ്റ്റര്‍ കൊടിയോറ നേതൃത്വം നല്കി ഇന്‍തിബാഹ് സമാപന സെക്ഷന്‍ മുസ്തഫ മുണ്ടുപാറ ഉദ്ഘാടനം നിര്‍വഹിച്ചു. സത്താര്‍ പന്തല്ലൂര്‍ മുഖ്യപ്രഭാഷണം നടത്തി ബാസിത് ചെമ്പ്ര അധ്യക്ഷതവഹിച്ചു കുഞ്ഞാലന്‍കുട്ടി ഫൈസി അലി അക്ബര്‍ നടുകണ്ടി അബൂബക്കര്‍,റഫീഖ് ഫൈസി ഹുസൈന് ബാഖവി ,ശംസൂ കൂടരഞ്ഞി,സിറാജ് പയ്യോളി,നവാസ് ദാരിമി മുഹമ്മദ് ജുറൈജ് കണിയാപുരം ആമുഖവും ഹബീബ് വരവൂര്‍ നന്ദിയും പറഞ്ഞു