ഇസ്‌ലാമിക് സെന്റര്‍ വനിതാകോളജ് ശിലാസ്ഥാപനം ഇന്ന് (തിങ്കള്‍)

മുന്‍ മഹാരാഷ്ട്ര ഗവര്‍ണര്‍ കെ. ശങ്കരനാരായണന്‍ മുഖ്യാതിഥിയാകും
മണ്ണാര്‍ക്കാട് : എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മണ്ണാര്‍ക്കാട് ഇസ്‌ലാമിക് സെന്ററിന് കീഴില്‍ പുതുതായി ആരംഭിക്കുന്ന വനിതാകോളജിന്റെ ശിലാസ്ഥാപനം ഇന്ന് മൂന്നുമണിക്ക് കോട്ടോപ്പാടം ശംസുല്‍ ഉലമാന ഗറില്‍ നടക്കും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദുല്‍ ഉലമ ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ നിര്‍വഹിക്കും. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍അധ്യക്ഷനാകും. പ്രമുഖ പ്രഭാഷകന്‍ നൗഷാദ് ബാഖവി ചിറയിന്‍കീഴ് മുഖ്യപ്രഭാഷണം നടത്തും. സമസ്ത ട്രഷറര്‍ സി.കെ.എംസ്വാദിഖ് മുസ്‌ലിയാര്‍ അനുഗ്രഹ പ്രഭാഷണം നടത്തും. മുസ്തഫ അഷ്‌റഫി കക്കുപ്പടി പ്രോജക്ട് അവതരിപ്പിക്കും. സമസ്ത കേന്ദ്രമുശാവറ അംഗങ്ങളായ എം.എം മുഹയുദ്ധീന്‍ മൗലവി ആലുവ, കെ.പി.സി തങ്ങള്‍ വല്ലപ്പുഴ, നെല്ലായ കുഞ്ഞുമുഹമ്മദ് മുസ്‌ലിയാര്‍, ദാറുല്‍ഹുദാ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ.ബഹാവുദ്ധീന്‍ നദ്‌വി, അഡ്വ.എന്‍ ശംസുദ്ധീന്‍ എം.എല്‍.എ, എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, ഓണമ്പിള്ളി മുഹമ്മദ് ഫൈസി, എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജന.സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍, സയ്യിദ് പി.കെ ഇമ്പിച്ചിക്കോയ തങ്ങള്‍ പഴയലെക്കിടി, സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങള്‍ കൊടക്കാട്, സി.പി ബാപ്പു മുസ്‌ലിയാര്‍, സി.മുഹമ്മദലി ഫൈസി, കല്ലടി അബൂബക്കര്‍, കെ.സി അബൂബക്കര്‍ ദാരിമി, അലവി ഫൈസി കുളപ്പറമ്പ്,ടി.കെ മുഹമ്മദ് കുട്ടി ഫൈസി കരുവാന്‍പടി, സി.മുഹമ്മദ്കുട്ടി ഫൈസി,വി.എ.സി കുട്ടിഹാജി, എം.വീരാന്‍ഹാജി പൊട്ടച്ചിറ, കെ.മുഹമ്മദലി ഫൈസി,അന്‍വര്‍ ഫൈസി കാഞ്ഞിരപ്പുഴ, ടി.പി ഉമ്മര്‍ മാസ്റ്റര്‍,എന്‍.അയമുട്ടിഹാജി, ഉമര്‍ഫൈസി, റഷീദ് കല്ലടി, ജാസ് അലി ഹാജി, ഇബ്രാഹിം ഹാജി പെരിമ്പടാരി, ജബ്ബാര്‍ഹാജി സംബന്ധിക്കും. എന്‍.ഹബീബ് ഫൈസി സ്വാഗതവും എ.കെ ശമീര്‍ ഫൈസി നന്ദിയും പറയും.