സമൂഹത്തോടും സമുദായത്തോടും പ്രതിപത്തിയുള്ള വിദ്യാര്‍ഥി സമൂഹം വളര്‍ന്നു വരണം- ഹമീദലി ശിഹാബ് തങ്ങള്‍
എസ്.കെ.എസ്.എസ്.എഫ് ട്രെന്റ് പ്രീ സ്കൂള്‍ സംസ്ഥാനതല പ്രവേശനോത്സവം .
പുത്തനത്താണി : മാതാപിതാക്കളെ സ്നേഹിക്കുന്ന പരിപാലിക്കുന്ന സമുദായത്തോടും സമൂഹത്തോടും പ്രതിപത്തിയുള്ള ഉത്തമ വിദ്യാര്‍ഥി സമൂഹം വളര്‍ന്നു വരേണ്ടതുണ്ടെന്ന് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍. എസ്.കെ.എസ്.എസ്.എഫ് ട്രെന്റ് പ്രീ സ്കൂള്‍ സംസ്ഥാനതല പ്രവേശനോത്സവും കാടാമ്പുഴ മേല്‍മുറി രിയാളുല്‍ ഉലൂം മദ്റസയില്‍ അല്‍ -ബിദായ സ്കൂളിന്റെ ഉദ്ഘാടനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു. പ്രീ സ്കൂള്‍ സംസ്ഥാന ചെയര്മാന് ശാഹുല്‍ ഹമീദ് മാസ്റ്റര്‍ മേല്‍മുറി അധ്യക്ഷനായി. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍ മുഖ്യ പ്രഭാഷണം നിര്‍വ്വഹിച്ചു. പ്രീ സ്കൂള്‍ സംസ്ഥാന കണ്‍വീനര്‍ ഡോ. ടി.എ മജീദ് മാസ്റ്റര്‍, ട്രന്റ് സംസ്ഥാന സമിതി ചെയര്മാന് റഹീം മാസ്റ്റര്‍ ചുഴലി, കണ്‍വീനര്‍ റഷീദ് കൊടിയൂറ, മാറാക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.പി മൊയ്തീന്‍കുട്ടി മാസ്റ്റര്‍, സി.കെ സുലൈമാന്‍ ലത്തീഫി, സയ്യിദ് ഷാക്കിറുദ്ദീന്‍ തങ്ങള്‍, ശംസുദ്ദീന്‍ മാസ്റ്റര്‍ ഒഴുകൂര്‍, അബ്ദുസ്സലാം ബാഖവി, ജസീം മാസ്റ്റര്‍, റപീഖ് മാസ്റ്റര്‍, പി. കുഞ്ഞാപ്പ ഹാജി, മുജീബ് മുസ്ലിയാര്, ഖാസിം ബാവ മാസ്റ്റര്‍, ഉബൈദ് വാഫി, റിയാസ് ഫൈസി എന്നിവര്‍ സംബന്ധിച്ചു. പ്രവേശനത്തോടനുബന്ധിച്ച് സംസ്ഥാന സമിതി തയ്യാറാക്കിയ പ്രവേശനോത്സവ ഗാനത്തിന്റെ പ്രകാശനവും സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു.