ഹൈദരാബാദ്: എസ് കെ എസ് എസ് എഫ് ഗ്ലോബൽ മീറ്റ് ന്റെ ഉപഹാരമായി ഹൈദരാബാദിലെറോഹിൻഗ്യൻ അഭയാർത്ഥി ക്യാമ്പുകളിൽ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന കാരുണ്യ പദ്ധതിയുടെ ഭാഗമായുള്ള കുടിവെള്ളത്തിനുള്ള ആദ്യ ശുദ്ധജല പ്ലാന്റ് ഉപയോക്താക്കൾക്കായി സമർപ്പിച്ചു. ദൈനംദിന ഉപയോഗത്തിനാവശ്യമായ ശുദ്ധജലത്തിന്റെ അപര്യാപ്തത മൂലം അഭയാർത്ഥി കാമ്പുകളിൽ നിരന്തരം ആരോഗ്യ പ്രശ്നങ്ങൾ റിപ്പോർട്ട്ചെയ്യപ്പെടുന്നുണ്ട്. ഇതിനു പരിഹാരം കാണുക എന്നതാണ് ശദ്ധജല കുടിവെള്ള വിതരണ പദ്ധതിയിലൂടെ ലഷ്യമിടുന്നത്. പദ്ധതിയുടെ രണ്ടാം ഘട്ടം പൂർത്തിയാകുന്നതോടെ ഏകദേശം 600 ലധികം അഭയാർത്ഥികൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. ക്യാമ്പ് ഇമാം മൗലാനാ ശംസുൽ ആലം പ്ലാന്റിന്റെ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു. എസ് കെ എസ് എസ് എഫ് ഹൈദരാബാദ് ചാപ്റ്റർ പ്രതിനിധികളായ ഷാഫി മഷിരിക്കി പുലാമന്തോൾ, അബ്ദുർറഹ്മാൻ ഹുദവി യു.പി, ഷമീം പൂക്കോട്ടൂർ, മുഹമ്മദ് ആഷിക് . വി തുടങ്ങിയവർ സംബന്ധിച്ചു. കുടിവെള്ള പദ്ധതിക്കുപുറമെ വിധവ വയോജന പെൻഷൻ ഉൾപ്പടെ വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങളും ഹൈദരാബാദ് ചാപ്റ്റർ കമ്മിറ്റി യുടെ മേൽനോട്ടത്തിൽ ഗ്ലോബൽ മീറ്റ് കാരുണ്യ പദ്ധതിയുടെ ഭാഗമായി നടന്നുവരുന്നുണ്ട്.