എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് ട്രന്റ് – എം.ഇ.എ സ്‌കോളര്‍ഷിപ്പ്

കോഴിക്കോട്: പുതിയ അധ്യായന വര്‍ഷത്തില്‍ എന്‍ജിനീയറിംഗ് പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി എസ്.കെ.എസ്.എസ്.എഫ്. വിദ്യാഭ്യാസ വിഭാഗം ട്രന്റും എം.ഇ.എ എഞ്ചിനിയര്‍ കോളേജും സംയുക്തമായി സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ പേരില്‍ സ്‌കോളര്‍ഷിപ്പ് നല്‍കുന്നു. സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കുന്നവര്‍ കേരള എന്‍ജിനീയറിംഗ് മാനേജ്‌മെന്റ് എന്‍ട്രന്‍സ് എക്‌സാമുകള്‍ എഴുതുന്നവരായിരിക്കണം. സ്‌കോളര്‍ഷിപ്പിനെ കുറിച്ച് കൂടുതല്‍ അറിയുവാന്‍ ഏപ്രില്‍ 28 ന് വിവിധ ജില്ലാ കേന്ദ്രങ്ങളില്‍ നടക്കുന്ന കരിയര്‍ ഓറിയന്റേഷന്‍ ക്ലാസില്‍ പങ്കെടുക്കേണ്ടതാണ്. താല്‍പര്യമുള്ളവര്‍ www.trendinfo.org എന്ന വെബ് സൈറ്റില്‍ പേര് റജിസ്റ്റര്‍ ചെയ്യുക അല്ലെങ്കില്‍ 9061808111 എന്ന നമ്പറിലേക്ക് ഫുള്‍ അഡ്രസ്സ് വാട്‌സ് അപ് ചെയ്യുക.