കോഴിക്കോട് : ഫറൂഖ് കോളേജിനെ എല്ലാ കാലവും, വിവാദങ്ങള്ക്കകത്ത് തളച്ചിടാനുള്ള നീക്കമാണ് നിലവില്‍ നടക്കുന്നതെന്നും, ക്യാമ്പസിനെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമം പ്രതിഷേധകരമാണെന്നും എസ്.കെ.എസ്.എസ്.എഫ് ക്യാമ്പസ് വിംഗ്.സദാചാര പോലീസിംഗിന്റെ സാഹചര്യം ക്യാമ്പസില്‍ ഉണ്ടായില്ല, എന്ന് അധ്യാപകരും വിദ്യാര്‍ത്ഥികളും ഒരേ സ്വരത്തില്‍ പറയുമ്പോള്‍ വിഷയത്തെ വളച്ചൊടിച്ച് മുതലെടുപ്പ് നടത്താനാണ് ചിലര്‍ ശ്രമിക്കുന്നത്.പരിഹാരം കാണുന്ന ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ക്കിടയിലും, പ്രശ്നങ്ങളെ സജീവമായി നിര്‍ത്താനുള്ള ബാഹ്യ ഇടപെടലുകള്‍ സംശയാസ്പദമാണ്.അധ്യാപകവിദ്യാര്‍ത്ഥി ബന്ധം ഊഷ്മളമായി മുന്നോട്ട് പോകണമെന്നും, ഭാഷയുടെയും, രീതിയുടെയും രാഷ്ട്രീയം ഇതിന് വിലങ്ങുതടിയാകരുതെന്നും ക്യാമ്പസ് വിംഗ് അഭിപ്രായപ്പെട്ടു. ചെയര്മാന് സിറാജ് അഹമ്മദ് ഇരിങ്ങല്ലൂര്‍ അധ്യക്ഷത വഹിച്ചു.