ചെമ്പരിക്ക കേസ്: സെക്രട്ടേറിയറ്റ് ധര്‍ണ്ണ വിജയിപ്പിക്കുക

 

കോഴിക്കോട്:ചെമ്പരിക്ക സി എം അബ്ദുള്ള മൗലവിയുടെഘാതകരെഅറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജനകീയ ആക്ഷന്‍ കമ്മിറ്റി മാര്‍ച്ച് 27 ന് കാലത്ത് പത്ത് മണിക്ക്തിരുവനന്തപുരം സെക്രട്ടറിയേറ്റിന് മുന്നില്‍നടത്തുന്നധര്‍ണ്ണ വിജയിപ്പിക്കാന്‍ എസ് കെ എസ് എസ് എഫ് സംസ്ഥാന സെക്രട്ടേറിയറ്റ് പ്രവര്‍ത്തകരോട് അഭ്യര്‍ത്ഥിച്ചു.കഴിഞ്ഞ എട്ട് വര്‍ഷമായി നടന്ന് വരുന്നനിയമ പോരാട്ടങ്ങള്‍ക്കും പ്രക്ഷോഭങ്ങള്‍ക്കുമിടയില്‍നിര്‍ണായകമായ ചില തെളി വുകള്‍കോടതിയിക്കുംസി ബി ഐ അന്വേഷന ഏജന്‍സിക്കും ലഭിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ എത്രയും വേഗം ഫലപ്രദമായ അന്വേഷണം നടത്തി കുറ്റവാളികളെനിയമനത്തിന് മുന്നില്‍ഹാജറാക്കാന്‍ സംസ്ഥാന സര്‍ക്കാറിന്റെഭാഗത്ത്നിന്ന് കൂടി ക്രിയാത്മകമായ ഇടപെടല്‍ ഉണ്ടാവണമെന്ന് യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു.