സമസ്ത ആദര്‍ശ കാമ്പയിന്‍: 200 കേന്ദ്രങ്ങളില്‍ മേഖലാ സമ്മേളനങ്ങള്‍ നടത്തും

ഉദ്ഘാടനം മംഗലാപുരത്തും സമാപനം തിരുവനന്തപുരത്തും

കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ നടത്തുന്ന ആദര്‍ ശ കാമ്പയിന്റെ ഭാഗമായി ഇരുനൂറ് മേഖലാ കേന്ദ്രങ്ങളില്‍ ആദര്‍ശ സമ്മേളനങ്ങള്‍ നടത്താന്‍ എസ് കെ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചു. ഏപ്രില്‍ ഒന്നു മുതല്‍ മെയ് പതിനഞ്ച് കൂടിയ കാലയളവിലാണ് സമ്മേളനങ്ങള്‍ നടത്തുക. മേഖലാ സമ്മേളനങ്ങളുടെ ഉദ്ഘാടനം മംഗലാപുരത്തും സമാപനം തിരുവനന്തപുരത്തും നടക്കും. സമ്മേളനങ്ങളില്‍ വിഷയാവതരണം നടത്താനുള്ള പ്രഭാഷകര്‍ക്കുള്ള ശില്പശാല പൂര്‍ത്തിയായി. വിശ്വാസികള്‍ക്കിടയില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുകയും പൊതു സമൂഹത്തില്‍ ഇസ്ലാമിനെ തെറ്റുദ്ധരിപ്പിക്കുകയും ചെയ്യുന്ന ആശയപ്രചാരകരെ തുറന്ന് കാണിക്കുകയും യഥാര്‍ത്ഥ ഇസ് ലാമിക ആശയങ്ങളെ അവതരിപ്പിക്കുകയുമാണ് സമ്മേളനം ലക്ഷ്യമാക്കുന്നത്. യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. ബഷീര്‍ ഫൈസി ദേശമംഗലം, ശൗക്കത്തലി വെള്ളമുണ്ട, റഫീഖ് അഹമ്മദ്, മുസ്ഥഫ അഷ്‌റഫി, കുഞ്ഞാലന്‍ കുട്ടി ഫൈസി, ഹാറൂന്‍ റഷീദ്, ഡോ ജാബിര്‍ ഹുദവി ശഹീര്‍ പാപിനിശേരി, ഹാരിസ് ദാരിരി ,സ്വദ ഖത്തുല്ല ഫൈസി, സുബൈര്‍ മാസ്റ്റര്‍, സുഹൈബ് നിസാമി, ആഷിഖ് കഴിപ്പുറം, ഹബീബ് ഫൈസി, ഡോ അബ്ദുല്‍ മജീദ്, മവാഹിബ്, ഫൈസല്‍ ഫൈസി, അഹമ്മദ് ഫൈസി, ആസിഫ് ദാരിമി, ഷുക്കൂര്‍ ഫൈസി ,ഷഹീര്‍ അന്‍വരി, ഇഖ്ബാല്‍ മുസ്ലിയാര്‍, ഷഹീര്‍ ദേശമംഗലം, സയ്യിദ് ഫഖ്‌റുദ്ദീന്‍ തങ്ങള്‍,നൗഫല്‍ വാകേരി, ഒ പി എം അഷ്‌റഫ് ,സുഹൈല്‍ വാഫി, സിദ്ദീഖ് അസ്ഹരി, ജലീല്‍ ഫൈസി, ഖാദര്‍ ഫൈസി, ഫൈസല്‍ പി എം, നിസാം കൊല്ലം, ഇസ് മായില്‍ യമാനി, ജാഫര്‍ യമാനി, സുഹൈര്‍ അസ്ഹരി എന്നിവര്‍ പങ്കെടുത്തു’.സത്താര്‍ പന്തലൂര്‍ സ്വാഗതവും റഷീദ് ഫൈസി വെള്ളായിക്കോട് നന്ദിയും പറഞ്ഞു.