കോഴിക്കോട് : ആവിഷ്കാര സ്വാതന്ത്ര്യമെന്ന പേരില്‍ വിവേചനം നടപ്പിലാക്കുന്ന രീതി വിചാരണ ചെയ്യണമെന്നും, എല്ലാ വിഭാഗങ്ങളുടെയും സാംസ്കാരിക ആചാരങ്ങളുടെ സംവേദനത്തിന് ക്യാമ്പസുകള്‍ വേദിയാകണമെന്നുംഎസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സത്താര്‍ പന്തലൂര്‍.’വികല വിദ്യാഭ്യാസം വിചാരണ ചെയ്യുന്നു’ എന്ന പ്രമേയത്തില്‍ എസ്.കെ.എസ്.എസ്.എഫ് ക്യാമ്പസ് വിംഗ് സംസ്ഥാന സമിതി സംഘടിപ്പിച്ച ‘ക്യാമ്പസ് യാത്രക്ക്’ ഫറൂഖ് കോളേജില്‍ നല്കിയ സ്വീകരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യാത്രാ ക്യാപ്റ്റന്‍ ഷബിന് മുഹമ്മദ് പ്രമേയ പ്രഭാഷണം നിര്‍വ്വഹിച്ചു.മുബശ്ശിര്‍ അസ്ലമി, ഷമീം, ഷംസീര്‍, വസീം, ഫഹീം,സുഹൈല്‍, ഹബീബ് റഹ്മാന് ഹുദവി സംസാരിച്ചു. മീഞ്ചന്ത ആര്‍ട്സ് കോളേജില്‍ നടന്ന സ്വീകരണത്തില്‍ യാത്രാ കോഡിനേറ്റര്‍ സിറാജ് ഇരിങ്ങല്ലൂര്‍ അധ്യക്ഷത വഹിച്ചു.ലുഖ്മാന്, സാദിഖ്, താഹാ റമീസ് , ആസിഫ് അലി, ജുറൈജ് സംസാരിച്ചു.മുക്കം എം.എ.എം.ഒ കോളേജില്‍ നടന്ന സ്വീകരണ യോഗം ജില്ലാ ജനറല്‍ സെക്രട്ടറി ഒ.പി അഷ് റഫ്, പ്രിന്‍സിപ്പല്‍ അബൂബക്കര്‍ സിദ്ദീഖ് ദാരിമിക്ക് സ്നേഹോപഹാരം നല്കി ഉദ്ഘാടനം ചെയ്തു. അലി അക്ബര്‍ മുക്കം, ബാസിത്ത്, റാഫി (എസ്.എഫ്.ഐ), ത്വയ്യിബ് (എം.എസ്.എഫ്) , ആദില്‍ (കെ.എസ്.യു) , ഹാസില്‍ വി.കെ , ഷഹീര്‍, സുഹൈല്‍ സംസാരിച്ചു.കൊടുവള്ളി ഗവ. കോളേജില്‍ നടന്ന സ്വീകരണ യോഗം, ബാവ ജീറാനി ഉദ്ഘാടനം ചെയ്തു. പി.കെ സാജിദ് ഫൈസി, കെ.ടി അബ്ദു റഷീദ്, പി.ടി ഉമറുല്‍ ഹാരിസ്, നിയാസ് അണ്ടോണ, ഷഫീഖ് മാസ്റ്റര്‍, ഷാജഹാന് നീലേശ്വരം, മുഹമ്മദ് സ്വാലിഹ്, സഫാസ് നെല്ലാംകണ്ടി, യസീദ് സംസാരിച്ചു.ഫറൂഖ് ചുങ്കത്ത് സംഘടിപ്പിച്ച ‘അക്കാദമിക് സ്ട്രീറ്റ്’ ചര്‍ച്ച ജില്ല പ്രസിഡന്റ് മുബശ്ശിര്‍ തങ്ങള്‍ ജമലുല്ലൈലി ഉദ്ഘാടനം ചെയ്തു. ഷഫീഖ് ഫറൂഖ് ആധ്യക്ഷ്യം വഹിച്ചു.ജില്ലയിലെ പര്യടനം അവസാനിച്ച് ക്യാമ്പസ് യാത്ര ഇന്ന് മലപ്പുറം ജില്ലയില്‍ പ്രവേശിക്കും.
ഫോട്ടോ അടിക്കുറിപ്പ്: ‘വികല വിദ്യാഭ്യാസം വിചാരണ ചെയ്യുന്നു’ എന്ന പ്രമേയത്തില്‍ എസ്.കെ.എസ്.എസ്.എഫ് ക്യാമ്പസ് വിംഗ് സംസ്ഥാന സമിതി സംഘടിപ്പിച്ച ‘ക്യാമ്പസ് യാത്രക്ക്’ ഫറൂഖ് കോളേജില്‍ നല്കിയ സ്വീകരണ യോഗം എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സത്താര്‍ പന്തലൂര്‍ ഉദ്ഘാടനം ചെയ്യുന്നു.