എസ്. കെ.എസ്. എസ്. എഫ്. സര്‍ഗലയം സൈറ്റ് തുറന്നു.

പാണക്കാട്: എസ്. കെ.എസ്. എസ്. എഫ്. സംസ്ഥാന സര്‍ഗലയ സമിതിയുടെ മത്സര രജിസ്‌ട്രേഷന്‍ സൈറ്റ് പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങള്‍ പുറത്തിറക്കി. സംസ്ഥാന സര്‍ഗലയം 2018 ഫെബ്രുവരി 2,3,4 തീയതികളില്‍ കടമേരി റഹ്മാനിയ അറബിക് കോളേജ് ക്യാമ്പസിലാണ് നടക്കുന്നത്. മേഖല മത്സരം മുതല്‍ വിജയികളുടെ രജിസ്‌ട്രേഷന്‍ ഓണ്‍ലൈന്‍ ആയി സജ്ജീകരിച്ചിട്ടുണ്ട്. ജനുവരി 4 വ്യാഴാ ഴ്ച ഉച്ചയ്ക്ക് രണ്ടു മുതല്‍ 5 വരെ കോഴിക്കോട് ഇസ്ലാമിക് സെന്ററില്‍ മേഖല, ജില്ലാ സര്‍ഗലയ കണ്‍വീനര്‍, സംസ്ഥാന സര്‍ഗലയ അംഗങ്ങള്‍ എന്നിവര്‍ക്ക് സോഫ്റ്റ്‌വെയര്‍ പരിശീലനവും നടക്കും. സംസ്ഥാന സര്‍ഗലയം സ്വാഗത സംഘം രൂപീകരണം ജനുവരി 7 ഞായര്‍ വൈകിട്ട് 6 ന് കടമേരിയില്‍ നടക്കും.പാണക്കാട് ചേര്‍ന്ന സൈറ്റ് ലോഞ്ചിങ് സംഗമത്തില്‍ ആഷിക്ക് കുഴിപ്പുറം അധ്യക്ഷത വഹിച്ചു. ചെയര്‍മാന്‍ മജീദ് ഫൈസി ഇന്ത്യനൂര്‍, കണ്‍വീനര്‍ അമാനുള്ള റഹ്മാനി, സൈനുദ്ധീന്‍ ഒളവട്ടൂര്‍, കെ.പി. അബൂബക്കര്‍ എന്നിവര്‍ പ്രസംഗിച്ചു.