കോഴിക്കോട്: ‘രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്റെ കരുതല്‍’ എന്ന സന്ദേശവുമായി എസ്.കെ..എസ്.എസ്.എഫ്. റിപ്പബ്ലിക് ദിനത്തില്‍ മനുഷ്യ ജാലിക സംഘടിപ്പിക്കും, കേരളം, തമിഴ്നാട്, കര്‍ണാടക, ലക്ഷദ്വീപ്,അന്തമാന്‍ എന്നിവിടങ്ങളില്‍ വിവിധ ജില്ലാ കേന്ദ്രങ്ങളിലെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വിവിധ ചാപ്റ്റര്‍ കമ്മറ്റികള്‍ മുഖേനയുമാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്, സൗദി അറേബ്യ, യു എ ഇ, ഖത്തര്‍, ഒമാന്‍, കുവൈത്ത്, ബഹ്റൈന്‍, മലേഷ്യ, എന്നിവിടങ്ങളിലും വിപുലമായ രീതിയില്‍ മനുഷ്യ ജാലിക സംഘടിപ്പിക്കുന്നുണ്ട്.
രാജ്യത്ത് വളര്‍ന്ന് വരുന്ന വര്‍ഗ്ഗീയ, തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ പത്ത് വര്‍ഷം മുമ്പ് ആരംഭിച്ച പരിപാടിയില്‍ മലയാളീ പൊതു സമൂഹത്തിലെ ധാരാളം പ്രമുഖകരുടെ പങ്കാളിത്തവും, ആശീര്‍വാദവും ഇതിനകം നേടിക്കഴിഞ്ഞു.
മനുഷ്യ ജാലികക്ക് മുന്നോടിയായി സെമിനാറുകള്‍, പ്രചാരണ പൊതുയോഗങ്ങള്‍, സൗഹൃദ സംഗമങ്ങള്‍, വാഹന പ്രചരണ ജാഥകള്‍ തുടങ്ങിയവ വിവിധ ഘട്ടങ്ങളിലായി നടക്കും. തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളില്‍ വൈകീട്ട് പ്രകടനത്തോടെ ആരംഭിക്കുന്ന പരിപാടിയില്‍ സാമൂഹ്യ സംസ്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. ഫാസിസത്തെ നേരിടുന്നതില്‍ അതിവൈകാരിക മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി വര്‍ഗ്ഗീയ ധ്രുവീകരണത്തിന് അവസരം നല്കുന്ന തീവ്രവാദ പ്രവര്‍ത്തനങ്ങളെ പ്രചാരണങ്ങളില്‍ തുറന്ന് കാണിക്കുകയും അസഹിഷ്ണുതയെയും വിദ്വോഷ രാഷ്ട്രീയത്തെയും ചെറുക്കുന്നതിനാണ് മനുഷ്യ ജാലിക ലക്ഷ്യമാക്കുന്നത്. രാജ്യം നേരിടുന്ന വെല്ലുവിളികളെ മറികടക്കാന്‍ ആവശ്യമായ വിവിധ തലങ്ങളിലുള്ള ബോധവല്‍ക്കരണങ്ങള്‍ സംഘടന ആവിഷ്ക്കരിക്കുന്നുണ്ട്. സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കാന് സൈബര്‍ വിംഗിനെ സജ്ജമാക്കി കഴിഞ്ഞിട്ടുണ്ട്.