മലപ്പുറം : സര്‍വ്വകലാശലകള്‍ ഇയര്‍ ഔട്ടിന്റെയും, പരീക്ഷ അപാകതകളുടെയും പേരിലല്ല ചര്‍ച്ചയാകേണ്ടതെന്നും, ഗവേഷണങ്ങളുടെയും നൂതന സാങ്കേതിക അറിവുകളുടെയും രാജ്യത്തെ സ്ഥായിയായ വികസനത്തിനും പരിവര്‍ത്തനങ്ങള്‍ക്കും ഉതകുന്ന സര്‍വ്വകലാശാലാ നയം രൂപീകരിക്കണമെന്നും ഉന്നത വിദ്യാഭ്യാസ രംഗം കാര്യക്ഷമമാക്കണമെന്നും എസ്.കെ.എസ്.എസ്.എഫ് ക്യാംപസ് വിംഗ് സംസ്ഥാന കോഡിനേറ്റര്‍ ഷബിന് മുഹമ്മദ്.’വികല വിദ്യാഭ്യാസം വിചാരണ ചെയ്യുന്നു’ എന്ന പ്രമേയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യം നേരിടുന്ന പ്രശ്നങ്ങളെ അഭിസംബോധന ചെയ്യാനോ, മാലിന്യ സംസ്കരണം, ജലവിഭവം, കാര്‍ഷികരംഗം, സാമ്പത്തികവ്യാവസായിക ഇടപെടലുകള്‍ നടത്താനോ യൂണിവേഴ്സിറ്റികള്‍ തയ്യാറാകുന്നില്ല.ബിരുദ ധാരികള്‍, പ്രൊഫഷണലുകള്‍ എന്നിവരേക്കാള്‍ രൂക്ഷമായ തൊഴില്‍രാഹിത്യം എസ്.എസ്.എല്‍.സിക്കാര്ക്കിടയിലാണെന്നും, രാജ്യത്തിന്റെ തൊഴില്‍വിദ്യാഭ്യാസ നയം പരിഷ്കരിക്കണമെന്നും ക്യാംപസ് വിംഗ് പ്രസ്താവിച്ചു.