‘വികല വിദ്യാഭ്യാസം വിചാരണ ചെയ്യുന്നു’. ക്യാമ്പസ് വിംഗ് ത്രൈമാസ കാമ്പയിന് തുടക്കമായി

മലപ്പുറം : ‘വികല വിദ്യാഭ്യാസം വിചാരണ ചെയ്യുന്നു’ എന്ന പ്രമേയത്തില്‍ കേരള മോഡല്‍ ഉന്നത വിദ്യാഭ്യാസരംഗത്ത് പരിഷ്‌കരണങ്ങള്‍ ആവശ്യപ്പെടുന്ന എസ്.കെ.എസ്.എസ്.എഫ് ക്യാമ്പസ് വിംഗ് സംസ്ഥാന തല ക്യാമ്പയിന് തുടക്കമായി. ഗവേഷണ രംഗം ധൂര്‍ത്തടിക്കപ്പെടുകയാണെന്നും, നൈതിക വിദ്യാഭ്യാസം കേരളത്തില്‍ നിഷേധിക്കപ്പെടുന്നുവെന്നും ഉന്നയിക്കുന്ന ക്യാമ്പയിന്‍ ലോഗോ പ്രകാശനം പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു.നവംബര്‍ അവസാന വാരം ആരംഭിക്കുന്ന ജില്ലാ തല സമ്മേളനങ്ങള്‍, ക്യാമ്പസ് യാത്ര, സെമിനാറുകള്‍, ടേബിള്‍ ടോക് തുടങ്ങി പ്രമേയത്തെ അഭിസംബോധന ചെയ്യുന്ന വിവിധ ഘട്ടങ്ങളിലൂടെയാണ് ക്യാമ്പയിന്‍ ആസൂത്രണം ചെയ്യുന്നത്.

ചടങ്ങില്‍ ഖയ്യൂം കടമ്പോട്, ഷബിന്‍ മുഹമ്മദ്, ജൗഹര്‍ കാവനൂര്‍, ഇസ്ഹാഖ് ഖിളര്‍, മുഹമ്മദ് റഈസ് പി.സി, ജംഷീദ് രണ്ടത്താണി, സിറാജ് ഇരിങ്ങല്ലൂര്‍, ജാസിര്‍ പടിഞ്ഞാറ്റുമുറി, ആശിഖ് മാടക്കര സംബന്ധിച്ചു.