ട്രന്റ് വിദ്യാഭ്യാസ കാമ്പയിന്‍ തുടക്കമായി

കോഴിക്കോട്: എസ്.കെ.എസ്.എസ്.എഫ്. വിദ്യാഭ്യാസ വിഭാഗം ട്രന്റ് സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന വിദ്യാഭ്യാസ കാമ്പയിന്‍ തുടക്കമായി. യൂണിറ്റുകള്‍, മദ്രസകള്‍, സ്‌കൂളുകള്‍ എന്നിവ കേന്ദ്രികരിച്ച് ഒക്‌റ്റോബര്‍ 15 മുതല്‍ ഡിസംബര്‍ 15 വരെ ലേണ്‍ ടു ലേണ്‍ കാമ്പയിന്‍, ഡിസംബര്‍ ജനുവരി മാസങ്ങളില്‍ പരീക്ഷയെ വരവേല്‍ക്കാം, ഫെബ്രുവരിയില്‍ ഗൈറ്റ് വേ എക്‌സാം തുടങ്ങിയ പ്രോഗ്രാമുകള്‍് കാമ്പയിന്റെ ഭാഗമായി സംഘടിപ്പിക്കും. സംസ്ഥാന തല ഉത്ഘാടനം പൂക്കോട്ടൂര്‍-പള്ളിമുക്കില്‍ വെച്ച് ഷാഹുല്‍ ഹമീദ് മാസ്റ്റര്‍ മേല്‍മുറി നിര്‍വഹിച്ചു. പാണക്കാട് സയ്യിദ് നിയാസലി ഷിഹാബ് തങ്ങള്‍ അനുഗ്രഹഭാഷണം നിര്‍വഹിച്ചു. ജലീല്‍ മാസ്റ്റര്‍ പട്ടര്‍ക്കുളം, ഷാഫിമാസ്റ്റര്‍ ആട്ടീരി,ഷംസാദ് സലിം പൂവ്വത്താണി, കമറുദ്ധീന്‍ പരപ്പില്‍, അനസ് പൂക്കോട്ടൂര്‍, സുലൈമാന്‍ ഫൈസി,റഷീദ് വാലഞ്ചേരി, സ്വാലിഹ് തുടങ്ങിയവര്‍ പ്രസംഗിച്ചു.പരിശീലനം നേടിയ പരിശീലകര്‍ സംസ്ഥാനത്തുടനീളം ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കും. വിശദവിവരങ്ങള്‍ക്ക് www.trendinfo.org സന്ദര്‍ശിക്കുക