‘സമസ്ത ഡയറക്ടറി’ പുറത്തിറക്കുന്നു

കോഴിക്കോട്: അറിവിന്‍ വിളക്കത്ത് ഒന്നിച്ചിരിക്കാം എന്ന പ്രമേയത്തില്‍ ഒക്ടോബര്‍ 19,20,21 തിയതികളില്‍ അത്തിപ്പറ്റ ഫത്ഹുല്‍ ഫത്താഹില്‍ നടക്കുന്ന കേരള ത്വലബ കോണ്‍ഫറന്‍സ് ഉപഹാരമായി സമസ്ത ഡയറക്ടറി പുറത്തിറക്കുന്നു. സമസ്തക്കു കീഴില്‍ നടക്കുന്ന സ്ഥാപനങ്ങള്‍,ദര്‍സുകള്‍,കോളേജുകള്‍,പ്രസിദ്ധീകരണങ്ങള്‍,സമസ്തയുടെയും പോഷക ഘടകങ്ങളുടെയും നേതാക്കന്മാര്‍,എഴുത്തുകാര്‍,പ്രഭാഷകര്‍, ആസ്ഥാനങ്ങള്‍ തുടങ്ങിയ വിവരങ്ങളാണ് ഡയറക്ടറിയില്‍ ഉള്‍പ്പെടുത്തുന്നത്. വിവരങ്ങള്‍ നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ [email protected] എന്ന ഇമെയ്‌ലിയേക്കോ 8086307277 എന്ന നമ്പറിലേക്കോ സന്ദേശം അയക്കുക.