കോഴിക്കോട്: മതത്തിന്റേയും രാഷ്ട്രീയത്തിന്റേയും സംഘടനകളുടേയും പേരിൽ നവ സമൂഹ മാധ്യമങ്ങൾ വഴിയുള്ള തെറ്റായ പ്രചരണങ്ങളും തെറ്റിദ്ദാരണ പടർത്തുന്ന പ്രതികരണങ്ങളും വ്യത്യസ്ത മത വിഭാങ്ങൾക്കിടയിൽ കടുത്ത ഭിന്നതയും സമൂഹത്തിൽ അരാജകത്വവും സൃഷ്ടിക്കാൻ കാരണമാവുമെന്ന് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ.എസ്.കെ.എസ്.എസ്.എഫ് സൈബർ വിംഗ് കോഴിക്കോട് സുപ്രഭാതം ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ‘സൈക്കോൺ ‘ സൈബർ കോൺഫ്രൻസ് ഉത്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ധേഹം, മതപരിവർത്തനവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയകൾ വഴി പ്രചരിക്കുന്ന ചർച്ചകൾ പലതും ഏറെ അപകടം ക്ഷണിച്ചു വരുത്തുന്നതാണ്.നിർബന്ധിച്ചോ ഭീഷണിപ്പെടുത്തിയോ മസ്തിഷ്ക പ്രക്ഷാളനം നടത്തിയോ വിശ്വസിപ്പിക്കാവുന്ന മതമല്ല ഇസ്ലാം. സ്വയം ബോധ്യമാണ് അതിന്റെ അടിസ്ഥാനം. അത്തരം പ്രചാരണങ്ങൾ ആരെങ്കിലും നിർവ്വഹിക്കുന്നുവെങ്കിൽ അവരുടെ അജ്ഞതയായേ അതിനെ കാണാവൂ – തങ്ങൾ കൂട്ടിച്ചേർത്തു. പ്രമാദമായ വിഷയങ്ങളിൽ മതത്തിന്റെ പേരിൽ ചില മത-രാഷ്ട്രീയ സംഘടനകൾ നടത്തിക്കൊണ്ടിരിക്കുന്ന അപക്വമായ ഇടപെടലുകൾ മതത്തെ തെറ്റിദ്ദരിക്കാൻ മാത്രമാണ് ഉപകരിക്കുന്നതെന്ന് മുഖ്യ പ്രഭാഷണം നിർവ്വഹിച്ച എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സത്താർ പന്തലൂർ അഭിപ്രായപ്പെട്ടു. തമിഴ്നാട്, കർണാടക ഉൾപ്പടെ സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലെ മുഴുവൻ ജില്ലകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട മുന്നൂറോളം സൈബർ മേഖലയിലെ പ്രവർത്തകർ സൈക്കോണിൽ പങ്കെടുത്തു. സൈബർ വിംഗ് സംഘടിപ്പിക്കുന്ന ബഹുമുഖ പദ്ധതികളുടെ ഭാഗമായാണ് കോഴിക്കോട് സൈക്കോൺ സംഘടിപ്പിച്ചത്. സയ്യിദ് മുബശ്ശിർ ജമലുല്ലൈലി പ്രാർത്ഥന നിർവ്വഹിച്ചു, മമ്മുട്ടി നിസാമി തരുവണ അദ്ധ്യക്ഷത വഹിച്ചു, സൈബർ ലിറ്ററസി സെഷനിൽ മുഹമ്മദ് ശാഫി, ശഫീഖ് ഹുദവി,നിലപാടുകൾ സെഷനിൽ സത്താർ പന്തല്ലൂർ, നെക്സ്റ്റ് ജെൻ, ഗ്രൂപ്പ് ഡിസ്ക്കഷനിൽ മുജീബ് ഫൈസി പുലോട്, അസ്ലം ഫൈസി ബാഗ്ലൂർ, സൈബർ വർക്ക്ഷോപ്പ് സെഷനിൽ മുബാറക് എടവണ്ണപ്പാറ, നവ മാധ്യമ രംഗത്തെ ദഅവത്തിന്റെ ഇടം സെഷനിൽ ആസിഫ് ദാരിമി പുളിക്കൽ വിഷയങ്ങൾ അവതരിപ്പിച്ചു. വിവിധ സെഷനുകളിൽ ബഷീർ കെ.പി.എം, മുജീബ് റഹ്മാൻ നീലഗിരി, സ്വാലിഹ് ഒറ്റപ്പാലം, നൗഫൽ ചേലക്കര, സ്വഫ്വാൻ മംഗലാപുരം, കരീം മൂടാടി, അബ്ദുൽ ബാസിത് അസ്അദി, മുഹമ്മദ് ഉമർ എറണാകുളം, ഇസ്സുദ്ദീൻ കൊല്ലം, അഹ്മദ് ശാരിഖ് അലപ്പുഴ, പി.എച്ച് അസ്ഹരി അദൂർ,ജലിൽ അമ്പലക്കണ്ടി പ്രസംഗിച്ചു. സമാപന സംഗമത്തിൽ കോഴിക്കോട് ഖാസി സയ്യിദ് ജമലുലൈലി തങ്ങൾ പ്രാർത്ഥന നിർവ്വഹിച്ചു. റഷീദ് ഫൈസി വെളളായിക്കോട്, മുസ്ഥഫ മാസ്റ്റർ മുണ്ടുപാറ, കെ.എൻ.എസ് മൗലവി, ആഷിഖ് കഴിപ്പുറം, ഷെബിൻ മുഹമ്മദ്, ഒ പി അഷ്റഫ്, തുടങ്ങിയവർ സംസാരിച്ചു.റിയാസ് ഫൈസി പാപ്ലശ്ശേരി സ്വാഗതവും അമീൻ കൊരട്ടിക്കര നന്ദിയും പറഞ്ഞു.