കോഴിക്കോട്: എസ് കെ എസ് എസ് എഫ്സംസ്ഥാന കമ്മിറ്റിയുടെസന്നദ്ധ വുഭാഗമായവിഖായയുടെ ആതുര സേവനപ്രവര്‍ത്തനങ്ങള്‍ കേന്ദ്രീകരിക്കുന്നസംസ്ഥാനത്തെ 170 സഹചാരി സെന്ററുകളുടെഒന്നാം വാര്‍ഷികം ഒക്ടോബര്‍ രണ്ടിന്വിവിധ കേന്ദ്രങ്ങളില്‍നടക്കും. കഴിഞ്ഞ വര്ഷംവിഖായ ദിനമായ ഒക്ടോബര്‍ രണ്ടിനാണ്എസ് കെ എസ് എസ് എഫിന്റെ ആഭിമുഖ്യത്തില്‍ സഹചാരി സെന്ററുകള്‍ പ്രവര്‍ത്തനമാരംഭിച്ചത്. ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായിസെന്ററുകളില്വിവിധ ആശുപ ത്രികളുമായി സഹകരിച്ച്സൗജന്യ മെഡിക്കല്‍ ക്യാമ്പുകള്നടത്തും. സംസ്ഥാന കമ്മിറ്റിയുടെകീഴിലുള്ളസഹചാരി റിലീഫ് സെല്‍ തെരഞ്ഞടുക്കപ്പെട്ട സെന്ററുകളിലൂടെയുള്ളനിര്ധനരോഗികള്ക്കള്ളമരുന്ന് വിതരണ പദ്ധതിവാര്ഷികത്തിന്റെ ഭാഗമായിതുടക്കംകുറിക്കും. ഒന്നാം വാര്ഷികത്തിന്റെഭാഗമായിസഹചാരിസെന്റര്കോ-ഓര്ഡിനേറ്റര്മാര്ക്കുള്ളസംസ്ഥാന തല ശില്പ ശാലസുപ്രഭാതംഓഡിറ്റോരിയത്തില്സുന്നി യുവജന സ്ംഘംസംസ്ഥാന ജന. സെക്രട്ടറിസയ്യിദ് മുഹമ്മദ് കോയതങ്ങള്‍ ജമലുല്ലൈലിഉദ്ഘാടനം ചെയ്തു.എസ് കെ എസ് എസ് എഫ് സംസ്ഥാന വൈസ്പ്രസിഡന്റെ്അബ്ദുറഹീം ചുഴലി അധ്യക്ഷത വഹിച്ചു.സംസ്ഥാനജന.സെക്രട്ടറി സത്താര്‍ പന്തലൂര്‍, റശീദ് ഫൈസിവെള്ളായിക്കോട്,ഹബീബ് ഫൈസി കോട്ടോപാടം, ജലീല്‍ ഫൈസി അരിമ്പ്ര, ടി പി സുബൈര്‍മാസ്റ്റര്‍ കുറ്റിക്കാട്ടൂര്‍, ആഷിഖ് കുഴിപ്പുറം,ബഹ്റൈന്എസ് കെ എസ് എസ് എഫ് സെക്രട്ടറിഅബ്ദുല്‍ മജീദ് ഐക്കരപ്പടി എന്നിവര്‍ പ്രസംഗിച്ചു .കണ്‍വീനര്‍ അബ്ദുല്‍ സലാം ഫറൂഖ്സ്വാഗതവും നിസാം ഓമശ്ശേരിനന്ദിയും പറഞ്ഞു.