കോഴിക്കോട്: സംഘ്പരിവാര്‍ ഭീകരതയുടെ മറവില്‍ മത സ്വാതന്ത്ര്യം നിഷേധിക്കുകയും അക്രമങ്ങള്‍ അഴിച്ചു വിടുകയും ചെയ്യുന്ന സാഹചര്യത്തില്‍ എസ്.കെ.എസ്.എസ്.എഫിന്റെ ആഭിമുഖ്യത്തില്‍ ആഗസ്റ്റ് 25 ന് സംസ്ഥാനത്തെ ജില്ലാ കേന്ദ്രങ്ങളില്‍ മതസ്വാതന്ത്ര്യ സംരക്ഷണ റാലി നടത്തും. സംസ്ഥാനത്ത് പോലീസിന്റെ സഹായത്തോടെ ബോധപൂര്‍വ്വം പ്രശ്നങ്ങള്‍ സ്യഷ്ടിക്കാന്‍ സംഘ് പരിവാര്‍ ശ്രമിക്കുകയാണ്. മതപ്രബോധനവും ഇഷ്ടമുള്ള മതം സ്വീകരിക്കുന്നതും മൗലികവകാശമാണെന്നിരിക്കെ അതിനെ കടുത്ത അപരാധമായി അവതരിപ്പിക്കുന്ന ഔദ്യോഗിക കേന്ദ്രങ്ങളുടെ നീക്കം ഭരണഘടനാ വിരുദ്ധമാണ്. നാടിന്റെ ബഹുസ്വരതയെ തകര്‍ക്കുന്ന ഇത്തരം സംഭവങ്ങളെ നീതിപൂര്‍വ്വവും നിഷ്പക്ഷവുമായ വിധത്തില്‍ ജനാധിപത്യ മതേതര സമൂഹത്തിന്റെ താത്പര്യങ്ങള്‍ക്കനുസരിച്ച് കൈകാര്യം ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ ആര്‍ജ്ജവം കാണിക്കണം. സംഘ്പരിവാര്‍ അക്രമികള്‍ക്ക് അവസരമുണ്ടാക്കുന്ന വിധത്തില്‍ പ്രശ്നങ്ങള്‍ വൈകാരികമായി കൈകാര്യം ചെയ്യുന്നവര്‍ക്കെതിരെ സമുദായം ജാഗ്രത പുലര്‍ത്തണം. മത സ്വാതന്ത്ര്യ സംരക്ഷണ റാലി വന്‍ വിജയമാക്കാന്‍ എല്ലാഘടകങ്ങളും പ്രവര്‍ത്തകരും രംഗത്തിറ ങ്ങണമെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങളും ജന സെക്രട്ടറി സത്താര്‍ പന്തല്ലൂരും പ്രസ്ഥാവനയില്‍ അഭ്യര്‍ത്ഥിച്ചു.