കോഴിക്കോട്: നിര്‍ധന രോഗികള്‍ക്ക് സഹായങ്ങള്‍ ലഭ്യമാക്കുന്നതിനു വേണ്ടി കഴിഞ്ഞ പത്ത് വര്‍ഷമായി എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന സഹചാരി റലീഫ് സെല്ലിന്റെ ഫണ്ട് ശേഖരണം ഇന്ന് ( വെള്ളി) നടക്കും. മഹല്ല് തലങ്ങളില്‍ നിന്ന് ശേഖരിക്കുന്ന ഫണ്ട് നാളെ ജില്ലാ കേന്ദ്രങ്ങളിലും ഞായറാഴ്ച സംസ്ഥാന ഓഫീസായ കോഴിക്കോട് ഇസ്്ലാമിക് സെന്ററിലും സ്വീകരിക്കും.
സമസ്ത ജില്ലാ ഓഫീസ് പുതിയ ബസ്റ്റാന്റ് (കാസര്‍കോഡ്), സഹചാരി മെഡി സിറ്റി, താണ (കണ്ണൂര്‍), ഇസ്്ലാമിക് സെന്റര്‍ (കോഴിക്കോട്), സുന്നിമഹല്‍ മലപ്പുറം, ദാറുല്‍ ഹുദാ ചെമ്മാട്, എന്‍.ഐ കൈതവളപ്പ് മദ്റസ തിരൂര്‍, സുന്നിമഹല്‍ പെരിന്തല്‍മണ്ണ, നിലമ്പൂര്‍ മര്‍കസ്, സുന്നിമഹല്‍ കൊണ്ടോട്ടി, അല്ബുസ്താന് മദ്റസ വളാഞ്ചേരി, ടി.ഐ മദ്റസ കോട്ടക്കല്‍ (മലപ്പുറം), സമസ്ത കാര്യാലയം ചെര്‍പ്പളശ്ശേരി, മണ്ണാര്‍ക്കാട് ഇസ്്ലാമിക് സെന്റര്‍ (പാലക്കാട്) എസ്.കെ.എസ്.എസ്.എഫ് ജില്ലാ ഓഫീസ് എം.ഐ.സി. (തൃശ്ശൂര്‍), സെന്‍ട്രല്‍ ജുമാ മസ്ജിദ് ആലുവ( എറണാംകുളം), ഇസ്്ലാമിക് സെന്റര്‍ ഓഫീസ് നീര്‍ക്കുന്ന് (ആലപ്പുഴ), സമസ്ത ജില്ലാ കര്യാലയം (ഇടുക്കി), ഗസ്റ്റ് ഹൗസ് (കൊല്ലം), പഴയ പള്ളി മുസ്്ലിം ജമാഅത്ത് ചെങ്ങനാശ്ശേരി (കോട്ടയം), സമസ്ത ജൂബിലി സൗധം തമ്പാനൂര്‍ (തിരുവന്തപുരം), ടൗണ്‍ ജുമാ മസ്ജിദ് (നീലഗിരി), സമസ്ത ഓഫീസ് മാഗ്ലൂര്‍, ബദ് രിയ്യാ ജുമാ മസ്ജിദ് പുത്തൂര്‍ (ദക്ഷിണ കന്നഡ), മുസ്്ലിം ഓര്‍ഫനേജ് സിദ്ധാപുരം (കൊടക്), എസ്.കെ.എസ്.എസ്.എഫ് ജില്ലാ ഓഫീസ് മുടിക്കരൈ (ചിക്ക്മാംഗ്ലര്) എന്നിവയാണ് ജില്ലാ കേന്ദ്രങ്ങള്‍.
സംസ്ഥാനത്തെ എല്ലാ ജുമുഅത്ത് പള്ളികളില്‍നിന്നുമായി ശേഖരിക്കുന്ന തുക നിര്‍ധനരായ രോഗികള്‍ക്ക് ചികിത്സാ സഹായത്തിനാണ് നല്‍കിവരുന്നത്. കാന്‍സര്‍ രോഗികള്‍ക്കുള്ള ധനസഹായം, ഡയാലിസിസ് ചെയ്യുന്നതിനുള്ള ധന സഹായം, സ്ഥിരമായി മരുന്ന് കഴിക്കുന്ന രോഗികള്‍ക്കുള്ള മാസാന്ത ധനസഹായം, ആശുപത്രികള്‍ കേന്ദ്രീകരിച്ച് മരുന്ന് വിതരണം തുടങ്ങിയവയാണ് ഇപ്പോള്‍ സഹചാരി റലീഫ് സെല്ലില്‍ നല്കി വരുന്ന ധന സഹായങ്ങള്‍. കഴിഞ്ഞ വര്‍ഷത്തെ ഫണ്ട് ശേഖരണത്തിലൂടെ എണ്‍പത് ലക്ഷം രൂപയോളം സമാഹരിക്കുകയും അത് അര്‍ഹരായ രോഗികള്‍ക്ക് ഇതിനകം എത്തിച്ചുനല്‍കുകയും ചെയ്തു.