തൃശൂര്‍ : ജിഷ്ണുവിന്റെ അമ്മയെ തെരുവില്‍ വലിച്ചിഴച്ചത് സര്‍ക്കാരിന്റെ സാഡിസ്റ്റ് സമീപനത്തിന്റെ ഭാഗമാണെന്ന് എസ്.കെ.എസ്.എസ്.എഫ് ക്യാമ്പസ് വിംഗ്.സ്ത്രീകളെയും കുട്ടികളെയും തെരുവിലിറക്കി ആവശ്യങ്ങള്‍ നേടിയെടുക്കുന്ന അവസ്ഥയിലേക്ക് കേരളത്തിലെ സമരരംഗവും സര്‍ക്കാരും അധ:പതിച്ചിരിക്കുന്നു. തെരുവില്‍ വലിച്ചിഴക്കേണ്ടത് അമ്മമാരെയല്ല, സ്വാശ്രയ കച്ചവടക്കാരെയാണ്. നീതിക്കുവേണ്ടി ഒരമ്മ നടത്തിയ സമരത്തെ എന്തിന്റെ പേരിലായാലും ഇത്രമേല്‍ ക്രൂരമായി അടിച്ചമര്‍ത്തിയത് പ്രതിഷേധാര്‍ഹമാണ്. ഡിജിപി ഓഫീസിന്റെ മുന്പില് മാത്രം നടപ്പിലാക്കുനള്ളതല്ല നിയമമെന്ന് പോലീസുദ്യോഗസ്ഥര്‍ മനസ്സിലാക്കണമെന്നും, വിദ്യാര്‍ഥി പ്രതിഷേധം ശക്തമാക്കുമെന്നും ക്യാമ്പസ് വിംഗ് പ്രസ്താവിച്ചു.യോഗത്തില്‍ സംസ്ഥാന ചെയര്മാന് ഇസ്ഹാഖ് ഹിളര്‍ അധ്യക്ഷനായി. മുഹമ്മദ് റിയാസ് വെളിമുക്ക്, ബദറുദ്ദീന്‍, ഫാരിസ്, ജംഷീദ് രണ്ടത്താണി, അന്സിഫ് ചെറുവാടി, ഡോ. ഷാഫി മുഹമ്മദ്, മാജിദ് പ്രസംഗിച്ചു. സംസ്ഥാന ജനറല്‍ കണ്‍വീനര്‍ റഈസ് പിസി സ്വാഗതവും, ട്രഷറര്‍ അനീസ് സികെ നന്ദിയും പറഞ്ഞു.