എസ് കെ എസ് എസ് എഫ് നാഷണല്‍ കാമ്പസ് കാള്‍ വിജയിപ്പിക്കുക: ഹമീദലി തങ്ങള്‍

കോഴിക്കോട് : എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് 10 ,11 ,12 തിയ്യതികളില്‍ പട്ടിക്കാട് എം ഇ എ എഞ്ചിനീയറിംഗ് കോളേജില്‍ നടക്കുന്ന നാഷണല്‍ കാമ്പസ് കാള്‍ വിജയിപ്പിക്കാന്‍ പ്രവര്‍ത്തകര്‍ രംഗത്തിറങ്ങണമെന്ന് പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അഭ്യര്‍ത്ഥിച്ചു. പുതുതലമുറക്ക് ധാര്‍മികതയുടെ കര്‍മതലങ്ങള്‍ രൂപപ്പെടുത്താനും വര്‍ത്തമാന സമൂഹത്തില്‍ മുസ് ലിംവിദ്യാര്‍ത്ഥിയുടെ ഇടം നിര്‍ണ്ണയിക്കുന്നതുള്‍പ്പടെ പണ്ഡിതരും അക്കാദമിക വിദഗ്ദരും നേതൃത്വം നല്‍കുന്ന വിധത്തിലാണ് കാമ്പസ് കാള്‍ സംവിധാനിച്ചിരിക്കുന്നത് . കാമ്പസ് വിദ്യാത്ഥികളുടെ ദേശീയ തല സംഗമത്തില്‍ ബന്ധപ്പെട്ടവര്‍ സംബന്ധിക്കണമെന്നും തങ്ങള്‍ അഭ്യര്‍ത്ഥിച്ചു.