കോഴിക്കോട്: മലപ്പുറം കൊടിഞ്ഞിയില്‍ കഴിഞ്ഞ ദിവസംകൊല്ലപ്പെട്ട ഫൈസലിന്റെ കാതകരെപിടികൂടാനള്ളനീക്കം കേന്ദ്ര സര്‍ക്കാറിന്റെ ഇടപെടലിലൂടെവഴി തെറ്റിക്കാന്‍ സംസ്ഥാന ആഭ്യന്തര വകുപ്പ്അനുവദിച്ച് കൊടുക്കരുതെന്ന്എസ് കെ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. ഗൂഡാലോചന നടത്തിയവര്‍ ഉള്പ്പടെയഥാര്ത്ഥ പ്രതികളെപിടികൂടാനാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ ശ്രമിക്കേണ്ടത്. വര്‍ഗീയ ധ്രുവീകരണത്തിനും രാഷ്ട്രീയ ലാഭത്തിനുംദുരുപയോഗം ചെയ്യാനള്ളഅവസരങ്ങള്ഇല്ലാതാക്കാന്സമാധാന കാംക്ഷികളായഎല്ലാ വിഭാഗം ജനങ്ങളുംതെയ്യാറാവണം. മത സ്വാതന്ത്ര്യത്തിന്റെനഗ്നമായ ലംഘനമായിട്ട്പോലുംമുസ് ലീം സമുദായംനിയമ വ്യവസ്തിയില്പ്രതീക്ഷയര്പ്പിക്കുന്നമാതൃക സര്‍ക്കാര്‍ മുഖവിലക്ക് എടുക്കേണ്ടതുണ്ട്. അന്വേഷണത്തിന്റെ ദിശതെറ്റിക്കാന്‍ ശ്രമിച്ചാല്ശക്തമായ ബഹുജന പ്രക്ഷോപങ്ങളുമായിസംഘടന രംഗത്ത് വരുമെന്ന് യോഗം മുന്നറിയിപ്പ് നല്കി. യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു.ഹബീബ് ഫൈസി കോട്ടോപാടം, ഇബ്രാഹീം ഫൈസി ജെഡിയാര്‍, കെ മമ്മുട്ടി നിസാമി തരുവണ, വികെ ഹാറൂണ്‍ റശീദ് മലപ്പുറം,സയ്യിദ് അബ്ദുള്ള തങ്ങള്‍ ആലപ്പുഴ, ബശീര്‍ ഫൈസി ദേശമംഗലം, സുഹൈബ് നിസാമി നീലഗിരി, ടി പി സുബൈര്‍ മാസ്റ്റര്‍, ഡോ ജാബിര്‍ ഹുദവി, ആര് എം സുബുലുസ്സലാം വടകര,ആശിഖ് കുഴിപ്പൂറം, ഇഷ് ഹാഖ്ഫൈസിദ.കന്നഡ, ആരിഫ് ഫൈസി കൊടഗ് എന്നിവര്‍ സംബന്ദിച്ചു.ജന സെക്രട്ടറി സത്താര്‍ പന്തലൂര്‍ സ്വാഗതവും റശീദ് ഫൈസി വെള്ളായിക്കോട് നന്ദിയും പറഞ്ഞു.