പ്രഭാഷണം സമൂഹ നന്മക്ക് വിനിയോഗിക്കുക:ഹമീദലി ശിഹാബ് തങ്ങള്‍

എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സമിതിയുടെ കീഴില്‍ മലപ്പുറംസുന്നി മഹലില്‍ നടന്ന പ്രഭാഷണ ശില്‍പശാല എസ്.കെ.എസ്.എസ്.എഫ് പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നു.
എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സമിതിയുടെ കീഴില്‍ മലപ്പുറംസുന്നി മഹലില്‍ നടന്ന പ്രഭാഷണ ശില്‍പശാല എസ്.കെ.എസ്.എസ്.എഫ് പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നു.

02

മലപ്പുറം: ലോകവും രാജ്യവും ജനസമൂഹങ്ങളും ഭീഷണമായ സാഹചര്യത്തിലൂടെ കടന്ന് പോകുമ്പോള്‍ പ്രഭാഷണ കലയെ നന്മയുടെ വഴിയില്‍വിനിയോഗിക്കാന്‍ പ്രഭാഷകര്‍ തയ്യാറാകണമെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അഭ്യാര്‍ത്ഥിച്ചു. മലപ്പുറംസുന്നി മഹലില്‍ എസ്.കെ.എസ്.എസ്.എഫ് സ്പീകേഴ്‌സ്‌ഫോറംസംസ്ഥാന സമിതിയുടെ കീഴില്‍ നടന്ന പ്രഭാഷണ പരിശീലന ഗ്രാന്റ്‌വര്‍ക് ഷോപ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന വൈ.പ്രിസിഡന്റ് അബ്ദുറഹീംചുഴലി അധ്യക്ഷനായി. തുടര്‍ന്ന് നടന്ന വിവിധ സെഷനുകള്‍ക്ക് പ്രഭാഷണകല-അഹ്മദ്‌ഫൈസി കക്കാട്, ഐഡിയല്‍ പ്രസന്റേഷന്‍-ഷാഹുല്‍ ഹമീദ്‌മേല്‍മുറി, പ്രസംഗം ഇനങ്ങളുംരൂപങ്ങളും-അബ്ദുറഹീം ചുഴലി, വീഡിയോ പ്രദര്‍ശനം-അബ്ദുല്‍ഹകീംവാഫി വള്ളിക്കാപറ്റ എന്നിവര്‍ നേതൃത്വം നല്‍കി. ഹസന്‍ സഖാഫി പൂക്കോട്ടൂര്‍മുഖ്യപ്രഭാഷണം നടത്തി. ഹബീബ് ഫൈസികോട്ടോപ്പാടം സയ്യിദ് ഫഖ്‌റുദ്ദീന്‍ തങ്ങള്‍ കണ്ണന്തളി, ശഹീര്‍ അന്‍വരി പുറങ്ങ്, ആര്‍.വി അബ്ദുസ്സലീംകോഴിക്കോട്, പി.കെ ലത്തീഫ് ഫൈസി, ജഅ്ഫര്‍ യമാനി ലക്ഷദീപ് പ്രസംഗിച്ചു. ചെയര്‍മാന്‍ അബ്ദുല്‍ഖാദര്‍ ഫൈസി തലകശ്ശേരിസ്വാഗതവും ബശീര്‍മൗലവി നന്ദിയും പറഞ്ഞു.