പൊന്നാനി: എസ്.കെ.എസ്.എസ്.എഫ്. ദഅവാ വിഭാഗമായ ഇബാദിന്റെ സുപ്രധാന പദ്ധതികളിലൊന്നായ ഇൻഫർമേഷൻ സെന്റർ ഉദ്ഘാടനം പൊന്നാനിയിൽ പ്രൗഢമായ സദസ്സിനെ സാക്ഷിയാക്കി ഇബാദ് ചെയർമാൻ പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ നിർവഹിച്ചു. ഭക്തി സാന്ദ്രമായ അന്തരീക്ഷത്തിൽ ശൈഖ് സൈനുദ്ദീൻ മഖ്ദൂം മഖ്ബറ സിയാറത്തിന് ശേഷം നടന്ന ചടങ്ങിൽ എസ്.കെ.എസ്.എസ്.എഫ്. ജനറൽ സെക്രട്ടറി സത്താർ പന്തല്ലൂർ അധ്യക്ഷനായി. സംസ്കരണ പ്രവർത്തനങ്ങൾക്കും അനുബന്ധ പദ്ധതികൾക്കും സാങ്കേതിക സഹായവും സേവനങ്ങളും നിർവഹിക്കുന്ന സെന്റർ പൊന്നാനി വലിയപളളിക്ക് സമീപം സ്വന്തം സ്ഥലത്താണ് ഒരുക്കിയിട്ടുള്ളത്.
ഇബാദ് ഡയറക്ടർ ഡോ. സാലിം ഫൈസി കൊളത്തൂർ, പൊന്നാനി ജുമാ മസ്ജിദ് സെക്രട്ടറി വി.സെയ്ദ് മുഹമ്മദ് തങ്ങൾ, അഹ് മദ് ബാഫഖി തങ്ങൾ, വി.പി. ഹുസൈൻകോയ തങ്ങൾ, സയ്യിദ് ശിഹാബുദ്ദീൻ ജിഫ്രി തങ്ങൾ വല്ലപ്പുഴ, പുറങ്ങ് അബ്ദുല്ല മൗലവി, ടി. മുഹ് യിദ്ദീൻ മുസ്ലിയാർ, സാജിഹു ശമീർ അസ്ഹരി, സി.ടി.അബ്ദുൽ ഖാദർ തൃക്കരിപ്പൂർ, കെ.എം.ശരീഫ്, സൽസരണി കോഡിനേറ്റർ റശീദ് ബാഖവി എടപ്പാൾ, ടി.വി .സി .അബ്ദുസമദ് ഫൈസി, എസ്.കെ.എസ്.എസ്.എഫ്.ജില്ലാ ജനറൽ സെക്രട്ടറിശഹീർ അൻവരി, ഇബാദ് ജില്ലാ കൺവീനർ മുഹമ്മദ് കുട്ടി ആതവനാട്, ഖാസിം ഫൈസി പോത്തനൂർ, റഫീഖ് ഫൈസി തെങ്ങിൽ, റാഫി പെരുമുക്ക്, ബീരാൻ ബാഖവി വെളിയങ്കോട്, എസ്.കെ.എസ്.എസ്.എഫ്. മേഖലാ പ്രസിഡണ്ട് മുജീബ് റഹ് മാൻ അൻവരി, ജ.സെക്രട്ടറി വി.അബ്ദുൽ ഗഫൂർ
തുടങ്ങിയവർ സംസാരിച്ചു. സമാപന പ്രാർത്ഥനക്ക് എസ്.കെ.എസ്.എസ്.എഫ്.
ജില്ലാ പ്രസിഡണ്ട് സയ്യിദ് ഫഖ്റുദ്ദീൻ തങ്ങൾ അൽ ഹസനി നേതൃത്വം നൽകി. ഇബാദ് ജനറൽ കൺവീനർ ആസിഫ് ദാരിമി പുളിക്കൽ സ്വാഗതവും സി.കെ. അബ്ദുറസാഖ് നന്ദിയും പറഞ്ഞു. ഇബാദ് സംസ്ഥാന കമ്മിറ്റിയുടെ മേൽനോട്ടത്തിലാണ് സെന്റർ പ്രവർത്തിക്കുക. പൊന്നാനി മേഖലാ സഹചാരി സെന്ററിന്റെ ഉദ്ഘാടനവുംതങ്ങൾ നിർവഹിച്ചു.